ജമ്മു കശ്മീരിലെ ഉധംപുരില്‍ സിആര്‍പിഎഫ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു... 12 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ ഉധംപുരില്‍ സിആര്‍പിഎഫ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. 12 സൈനികര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ന് കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം നടന്നത്.
ഉധംപുര്‍ എഎസ്പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി വ്യക്തമാക്കി. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് .
'കഡ്വ-ബസന്ത്ഗഢ് മേഖലയില്‍ സിആര്‍പിഎഫ് വാഹനം ഉള്‍പ്പെട്ട റോഡപകടത്തിന്റെ വാര്‍ത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തില്‍ സിആര്‍പിഎഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ സലോനി റായി സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha