ആന്ധ്രാപ്രദേശില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി സൗജന്യ ബസ് യാത്ര....

എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ആന്ധ്രാപ്രദേശില്‍ ഇനി സൗജന്യ ബസ് യാത്ര. സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സ്ത്രീ ശക്തി പദ്ധതി പ്രകാരം ഈ സൗജന്യ യാത്ര.
ആന്ധ്രാപ്രദേശ് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് പൂജ്യം നിരക്കിലുള്ള പ്രത്യേക ടിക്കറ്റുകളാവും കൊടുക്കുക.
റീഇംബേഴ്സ്മെന്റിനായി ഈ ടിക്കറ്റുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ടിഡിപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. പ്രതിവര്‍ഷം 1,942 കോടി രൂപ അതായത് പ്രതിമാസം ഏകദേശം 162 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പല്ലലെലുഗു, അള്‍ട്രാ പല്ലലെലുഗു, സിറ്റി ഓര്‍ഡിനറി, മെട്രോ എക്സ്പ്രസ്, എക്സ്പ്രസ് സര്‍വീസുകള്‍ക്ക് മാത്രമേ സൗജന്യ യാത്ര ബാധകമാകൂ. നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍, അന്തര്‍സംസ്ഥാന പ്രവര്‍ത്തനങ്ങള്‍, കോണ്‍ട്രാക്ട് കാരിയേജുകള്‍, ചാര്‍ട്ടേഡ് സര്‍വീസുകള്‍, പാക്കേജ് ടൂറുകള്‍, സപ്തഗിരി എക്‌സ്പ്രസ്, അള്‍ട്രാ ഡീലക്‌സ്, സൂപ്പര്‍ ലക്ഷ്വറി, സ്റ്റാര്‍ ലൈനര്‍, എല്ലാ എയര്‍ കണ്ടീഷന്‍ ചെയ്ത സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടില്ല.
യാത്രക്കാരുടെ സുരക്ഷയ്ക്കായി, ജീവനക്കാരുടെ ശരീരത്തില്‍ ക്യാമറകള്‍ സജ്ജീകരിക്കുന്നതിനും എല്ലാ ബസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha