ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു... ഏറെ നാളുകളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു. 88 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലധികം ചിത്രങ്ങളില്‍ ബസന്തി ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.എനിക്ക് ഷൂട്ടിങ് ആരംഭിക്കണം, പക്ഷേ എനിക്ക് നടക്കാന്‍ പ്രശ്നങ്ങളുണ്ട്. എന്റെ കാലുകള്‍ക്ക് വലിയ ശക്തിയില്ല. സുഖം പ്രാപിച്ച ശേഷം ഞാന്‍ കളത്തിലേക്ക് വരും ബസന്തി ഒരിക്കള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐസിയുവില്‍ കഴിഞ്ഞിരുന്ന അവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടിലേക്ക് മാറ്റിയിരുന്നു.
തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂതു, ബോറോണ്‍, ദുര്‍ഗ്ഗ ദുര്‍ഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
'ഗീത എല്‍.എല്‍.ബി' എന്ന സീരിയലിലാണ് ബസന്തി അവസാനം അഭിനയിച്ചത്. ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റര്‍ജിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു .
"
https://www.facebook.com/Malayalivartha