ഓപ്പറേഷൻ സിന്ദൂർ' നടന്നിട്ട് 100 ദിവസങ്ങൾ പിന്നിടുമ്പോൾ.. ബിലാവൽ ഭൂട്ടോ സർദാരിയെ വിമർശിച്ച് മിഥുൻ ചക്രവർത്തി.. ഇന്ത്യയുടെ ക്ഷമ നശിക്കുകയും ചെയ്താൽ, ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കും..

ഓപ്പറേഷൻ സിന്ദൂർ' നടന്നിട്ട് 100 ദിവസങ്ങൾ പിന്നിടുമ്പോൾ, പാക്കിസ്ഥാൻ വീണ്ടും നാക്കുയർത്തി ഇരിക്കുകയാണ് .ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനുണ്ടായത് വൻ നാശനഷ്‌ടങ്ങളാണ്. ഇത് രാജ്യത്തിന്റെ സൈനിക മേധാവികൾ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്. ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിൽ നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴിതാ ഇന്ത്യയോട് നേരിട്ട് പോരാടാൻ ധൈര്യമില്ലാത്ത പാകിസ്ഥാൻ, നിരന്തരം ഇപ്പോൾ ഇന്ത്യക്കതിരെ ഭീഷണി മുഴക്കി അടി ഇരന്നു വാങ്ങാനുള്ള ശ്രമമാണ് പാകിസ്ഥാൻ നടത്തി കൊണ്ട് ഇരിക്കുന്നത് . സംയമനം പാലിക്കുന്ന ഇന്ത്യയെ പ്രകോപിപ്പിച്ച് ഇനി ചുട്ട അടി വാങ്ങിക്കുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യം.
അത് തുടങ്ങുകയും ചെയ്തിരിക്കുകയാണ് . പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിൽ നിന്നും അതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് . ഏതായാലും ഇന്ത്യ അതിനുള്ള ശക്തമായൊരു മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതിൽ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ വിമർശിച്ച് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി. ഇത്തരം പ്രസ്താവനകൾ തുടരുകയും ഇന്ത്യയുടെ ക്ഷമ നശിക്കുകയും ചെയ്താൽ, ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കുമെന്ന് മിഥുൻ ചക്രവർത്തി പറഞ്ഞു.
അദ്ദേത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ‘140 കോടി ആളുകൾ മൂത്രമൊഴിക്കുന്ന ഒരു അണക്കെട്ട് പണിയുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. അതിനുശേഷം ഞങ്ങൾ അണക്കെട്ട് തുറക്കും, സൂനാമി ഉണ്ടാകും. പാക്കിസ്ഥാനിലെ ജനങ്ങളോട് എനിക്ക് വിരോധമൊന്നുമില്ല. ഇതെല്ലാം ഞാൻ ബിലാവൽ ഭൂട്ടോയോട് പറഞ്ഞതാണ്’’– മിഥുൻ ചക്രവർത്തി പറഞ്ഞു.കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മിഥുൻ ചക്രവർത്തി പാകിസ്താനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് പറഞ്ഞത് . ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവച്ച് അതിൽ അണക്കെട്ട് പണിതാൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ഉണ്ടാകുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി .
നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ സർക്കാരിന്റെ പ്രവൃത്തികള്‍ പാക്കിസ്ഥാനു വലിയ നഷ്ടമുണ്ടാക്കിയെന്നും. മോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. പാക്കിസ്ഥാനല്ല സംഘർഷം ആരംഭിച്ചതെന്ന് ഭൂട്ടോ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്‌ക്കെതിരെ പോരാടാൻ തയാറാണ്. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാൻ പരാജയപ്പെടില്ലെന്നും ഭൂട്ടോ പറഞ്ഞു.പാക്ക് സൈനിക മേധാവി ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്.
തങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്, തോൽക്കുകയാണെന്ന് തോന്നിയാൽ, പകുതി ലോകവും ഞങ്ങൾ തകർക്കും . സിന്ധു നദിയിൽ ഇന്ത്യയ്‌ക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാക്കിസ്ഥാനെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസിൽ പാക്ക് വംശജരുടെ ഒരു യോഗത്തിൽ അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് തകർക്കുമെന്നും മുനീർ വ്യക്തമാക്കിയിരുന്നു.പാകിസ്ഥാന് മിസൈലുകൾക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുതെന്നായിരുന്നു പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പറഞ്ഞത്.
അസിം മുനീറിന് പിന്നാലെ, സിന്ധു നദീജല കരാറിനെതിരെ ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൂടെ രംഗത്ത് വന്നിട്ടുണ്ട് . ഇന്ത്യയ്ക്ക് പുതിയ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചൊവ്വാഴ്ച സംസാരിച്ചിരിക്കുന്നത് തന്റെ രാജ്യത്തിന്റെ "ഒരു തുള്ളി വെള്ളം പോലും" തട്ടിയെടുക്കാൻ "ശത്രു"വിനെ അനുവദിക്കില്ലെന്ന് ആണ് പറഞ്ഞിരിക്കുന്നത് . 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഒരു ദിവസത്തിനുശേഷം,
ഏപ്രിൽ 23 ന്, 1960 ലെ സിന്ധു നദീജല ഉടമ്പടി (IWT) "തടസ്സപ്പെടുത്തി" എന്നതുൾപ്പെടെ നിരവധി ശിക്ഷാ നടപടികൾ ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചു.ജലപ്രവാഹം തടയാനുള്ള ഏതൊരു ശ്രമവും യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്."ഞങ്ങളുടെ വെള്ളം പിടിച്ചുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ, പാകിസ്ഥാന്റെ ഒരു തുള്ളി പോലും നിങ്ങൾക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഇന്ന് ഞാൻ ശത്രുവിനോട് പറയാൻ ആഗ്രഹിക്കുന്നു," ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായി വാർത്താ ഏജൻസി PTI റിപ്പോർട്ട് ചെയ്തു.ഇന്ത്യ അത്തരമൊരു പ്രവൃത്തിക്ക് ശ്രമിച്ചാൽ,
"നിങ്ങളെ വീണ്ടും പാഠം പഠിപ്പിക്കുമെന്നും നിങ്ങളുടെ ചെവികൾ പിടിച്ചിരിക്കേണ്ടിവരുമെന്നും" പാകിസ്ഥാൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.ഷെഹ്ബാസ് ഷെരീഫിന്റെ ഭീഷണിയെക്കുറിച്ച് ഇന്ത്യയിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല.ഏതായാലും വെള്ളം കുടി മുട്ടിയ പാകിസ്ഥാന് ഇപ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയുകയാണ് .പക്ഷെ പാകിസ്ഥാൻ വിറളിപൂണ്ട് നടക്കുന്ന സാഹചര്യത്തിൽ പണി തുടങ്ങിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha