പാകിസ്ഥാനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ..

രണ്ടാം ഏകദിന പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ പരമ്പരയില്‍ വിന്‍ഡീസ് 1-1നു ഒപ്പമെത്തി. മഴയെ തുടര്‍ന്നു മത്സരം 37 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 37 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്.
വിന്‍ഡീസ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ അവരുടെ ലക്ഷ്യം 35 ഓവറില്‍ 181 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു
വിന്‍ഡീസ് 33.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.47 പന്തില്‍ 49 റണ്‍സെടുത്ത റോസ്റ്റന്‍ ചെയ്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരം പുറത്താകാതെ നിന്നു.
33 പന്തില്‍ 45 റണ്‍സെടുത്ത ഷെര്‍ഫയ്ന്‍ റുതര്‍ഫോര്‍ഡ്, 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ജസ്റ്റിന്‍ ഗ്രീവ്സ് 26 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ 36 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഹസന്‍ നവാസാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.
https://www.facebook.com/Malayalivartha