എഎഫ്സി അണ്ടര്‍ 20 വനിതാ ഏഷ്യന്‍ കപ്പ് പോരാട്ടത്തിനു ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി

എഎഫ്സി അണ്ടര്‍ 20 വനിതാ ഏഷ്യന്‍ കപ്പ് പോരാട്ടത്തിനു ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി. മ്യാന്‍മറിനെ 1-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യ 20 വര്‍ഷത്തിനു ശേഷം ഏഷ്യന്‍ കപ്പിനു യോഗ്യത സ്വന്തമാക്കിയത്. യോഗ്യതാ പോരാട്ടത്തിന്റെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ടീമിന്റെ മുന്നേറ്റം.
കളിയുടെ 27ാം മിനിറ്റില്‍ പൂജ നേടിയ ഒറ്റ ഗോളിലാണ് ഇന്ത്യ സീറ്റുറപ്പിച്ചത്. നേഹയുടെ അസിസ്റ്റില്‍ നിന്നാണ് പൂജയുടെ ഗോള്‍ വന്നത്. ആദ്യ പകുതിയില്‍ ഇന്ത്യയുടെ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ മ്യാന്‍മര്‍ തിരിച്ചു വരാന്‍ കിണഞ്ഞു ശ്രമിച്ചു.
എന്നാല്‍ ഇന്ത്യ പ്രതിരോധം കരുത്തുറ്റതാക്കി അവരുടെ മുന്നേറ്റങ്ങളെ ചെറുത്തു. പുതിയ പരിശീലകനായ സ്വീഡന്‍കാരന്‍ ജോക്കി അലക്‌സാന്‍ഡേഴ്‌സിനു കീഴില്‍ ടീം മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് കണ്ടത്.
"
https://www.facebook.com/Malayalivartha