കുവൈറ്റിൽ വിഷമദ്യം കഴിച്ചു മലയാളികളക്കം 10 പേർ മരിച്ചതായി വിവരം..നിരവധി പേർ ഗുരുതരാവസ്ഥയിലാണ്..മദ്യത്തിൽ വിഷാംശമുള്ള മെഥനോൾ അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക നിഗമനം..

പ്രവാസ ലോകത്തെ നടുക്കി കൊണ്ട് മറ്റൊരു വാർത്ത കൂടി പുറത്തു വരികയാണ് . കുവൈറ്റിൽ വിഷമദ്യം കഴിച്ചു മലയാളികളക്കം 10 പേർ മരിച്ചതായി വിവരം.നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലെ പല ഇടത്തായാണ് സംഭവം. മരിച്ചവർ എല്ലാം പ്രവാസികളാണ്. പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധ ഏറ്റതായാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഫർവാനിയ ജഹ്റ, അദാൻ തുടങ്ങിയ ആശുപത്രികളിൽ 15 ഓളം പേർ പേരെയാണ് പ്രവേശിപ്പിച്ചത്. ഇതിൽ 10 പേർ മരണമടഞ്ഞെന്നാണ് വിവരം. ഗൾഫ് മേഖലയിൽ പൂർണ്ണ മദ്യനിരോധമുള്ള രാജ്യമാണ് കുവൈറ്റ്. അനധികൃതമായി നിർമിച്ച മദ്യമാണ് ഇവർ കുടിച്ചതെന്നാണ് നിഗമനം.മദ്യത്തിൽ വിഷാംശമുള്ള മെഥനോൾ അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇവർക്ക് മദ്യം എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമല്ല. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്.അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.ഇനി എവിടെ നിന്നാണ് ഇത് ലഭിച്ചരിക്കുന്നത് , ആരാണ് ഇത് ഉണ്ടാക്കിയത് തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല , അന്വേഷണം തുടങ്ങിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha