Widgets Magazine
14
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത നിലപാടുമായി ഗവര്‍ണര്‍... ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണം... നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍


ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണത്തിൽ നിർണായക തെളിവുകൾ; സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ട് പോകൽ കുറ്റവും ചുമത്തി...


ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്കയിലേക്ക്..ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.. കരുതലോടെയാണ് ഇന്ത്യയുടെ നീക്കം..


അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്...

അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്...

13 AUGUST 2025 04:38 PM IST
മലയാളി വാര്‍ത്ത

ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ വിജയകരമായി പൂർത്തിയായി. യുഎഇ സ്വദേശികളായ യഹ്യയുടെയും ഭാര്യ സൈനബ് അൽ യാസിയുടെയും മകൻ അഹമ്മദ് അഞ്ചാം മാസത്തിലാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ നടക്കുമ്പോൾ ഭാരം വെറും 4.4 കിലോഗ്രാം. ഇളയമ്മ പകുത്തു നൽകിയ കരൾ മലയാളിയായ ഡോ. ജോൺസ് ഷാജി മാത്യു ഉൾപ്പെടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയിലെ (ബിഎംസി) മൾട്ടിഡിസിപ്ലിനറി സംഘം വിജയകരമായി അഹമ്മദിലേക്ക് ചേർത്തുവച്ചപ്പോൾ പിറന്നത് അപൂർവ വിജയഗാഥ.

അനിശ്ചിതത്വത്തിൽ നിന്നും പ്രതീക്ഷയിലേക്ക്

2010-ൽ കരൾ രോഗത്തെ തുടർന്ന് മറ്റൊരു മകനെ നഷ്ടപ്പെട്ട യഹ്യക്കും ഭാര്യക്കും അഹമ്മദിന്റെ ജനനം പുതിയൊരു പ്രതീക്ഷയായിരുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അതിഥിയുടെ വരവ് എല്ലാവരിലും സന്തോഷം നിറച്ചു. എന്നാൽ, ജനിച്ചയുടൻ തന്നെ കുഞ്ഞിന്റെ കരളിന്റെ എൻസൈമുകളിൽ ഉണ്ടായ വർദ്ധനവ് ആശങ്ക പടർത്തി. സ്ഥിരത കൈവരിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷയെങ്കിലും അധികം വൈകാതെ അഹമ്മദിന്റെ നില വഷളാകാൻ തുടങ്ങി. ATP6AP1 എന്ന ജീനിലെ വ്യതിയാനം മൂലം ജന്മനായുള്ള ഗ്ലൈകോസൈലേഷ്യൻ തകരാറാണ് അഹമ്മദിനെന്ന് ഡോക്ടർമാർ കണ്ടെത്തി. ലോകത്തിൽ ഇരുപത്തിയഞ്ചിൽ താഴെ മാത്രം ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവ ജനിതക രോഗം.

ശരീരത്തിലെ വിവിധ ഭാഗങ്ങളെ, പ്രത്യേകിച്ച് കരളിനെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. അഹമ്മദിന്റെ കാര്യത്തിൽ കരൾ പൂർണമായും പ്രവർത്തന രഹിതമാകുന്ന ഘട്ടമായിരുന്നു. " അപൂർവമായ ഈ രോഗാവസ്ഥയെ നേരിടുമ്പോൾ ഞങ്ങളുടെ മുൻപിൽ ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളായിരുന്നു," ബിഎംസിയിലെ അബ്ഡോമിനൽ ട്രാൻസ്പ്ലാൻറ് ആൻഡ് ഹെപ്പറ്റോ - പാൻക്രിയാറ്റിക്കോ - ബൈലിയറി സർജൻ ഡോ. ജോൺസ് ഷാജി മാത്യു ഓർക്കുന്നു.

കരൾ മാറ്റി വയ്ക്കുക എന്നത് മാത്രമായിരുന്നു കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള പോംവഴി. ജീവിതത്തിലൊരിക്കലും അവയവദാനത്തെ കുറിച്ച് ചിന്തിക്കാത്ത യഹ്യയുടെ സഹോദരന്റെ ഭാര്യ ദാതാവായി എത്തിയതോടെ വീണ്ടും പ്രതീക്ഷയുടെ നാളുകൾ.

വെല്ലുവിളികളെ മറികടന്ന് ശസ്ത്രക്രിയ

മികച്ച ദാതാവിനെ ലഭിച്ചെങ്കിലും കുഞ്ഞിന്റെ പ്രായം, ചെറിയ ശരീരം, തീപ്പെട്ടിക്കോലിനെക്കാൾ കനം കുറഞ്ഞ രക്തക്കുഴലുകൾ കേടുപാടുകൾ കൂടാതെ കൈകാര്യം ചെയ്യുക തുടങ്ങി നിരവധി സങ്കീർണ്ണതകളെ മറികടന്ന് കരൾ ചേർത്തു വയ്ക്കുക എന്നതായിരുന്നു വൈദ്യസംഘത്തിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. എല്ലാ വെല്ലുവിളികളെയും മറികടന്ന് 12 മണിക്കൂറിൽ ദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ബുർജീൽ അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിലെ ട്രാൻസ്പ്ലാൻറ് സർജറി ഡയറക്ടർ ഡോ. ഗൗരബ് സെന്നും ഡോ. ജോൺസ് ഷാജി മാത്യുവും നയിച്ച സംഘം, ദാതാവിന്റെ കരളിൽ നിന്ന് സൂക്ഷ്മമായി എടുത്ത ഒരു ചെറിയ ഭാഗം അഹമ്മദിൽ ഘടിപ്പിച്ചു.

"ദാതാവിന്റെ കരളിന്റെ ഒരു ചെറിയ ഭാഗം കുഞ്ഞിന്റെ ശരീരഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ കൃത്യമായി രൂപപ്പെടുത്തിയാണ് ഉപയോഗിച്ചത്. കുഞ്ഞു ശരീരത്തിലെ ഓരോ ഘടനയും സങ്കൽപ്പിക്കാവുന്നതിലും ലോലമാണ്. അതിനാൽ തന്നെ ശസ്ത്രക്രിയയ്ക്ക് സാങ്കേതിക വൈദഗ്ദ്ധ്യം മാത്രമല്ല, നിരന്തരമായ ശ്രദ്ധയും ആവശ്യമായിരുന്നു," ഡോ. ഗൗരബ് പറഞ്ഞു.

അനസ്തേഷ്യ ഡിവിഷൻ ചെയർ ഡോ. രാമമൂർത്തി ഭാസ്കരൻ; ഡോ. ജോർജ് ജേക്കബ്; ഡോ. അൻഷു എസ്, എന്നിവർ പീഡിയാട്രിക് അനസ്തേഷ്യ കൈകാര്യം ചെയ്തു. പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് കൺസൽട്ടൻറ് ഡോ. കേശവ രാമകൃഷ്ണനും സംഘവും ഓപ്പറേഷന് ശേഷമുള്ള പരിചരണത്തിന് നേതൃത്വം നൽകി.

“ഞങ്ങളുടെ ആദ്യത്തെ മകനെ നഷ്ടപ്പെട്ടപ്പോഴുള്ള വേദന ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അഹമ്മദിനും സമാനമായ പ്രശ്നമുണ്ടെന്ന് കേട്ടപ്പോൾ, ഇതാണ് ഞങ്ങളുടെ വിധി എന്ന് ഞാൻ കരുതി. പക്ഷേ ഡോക്ടർമാർ ഞങ്ങൾക്ക് പ്രതീക്ഷ നൽകി,” അഹമ്മദിന്റെ പിതാവ് യഹ്യ പറഞ്ഞു.

എക്സ്ട്യൂബേറ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ അഹമ്മദിന് ഭക്ഷണം നൽകാൻ തുടങ്ങി. കരൾ മികച്ച രീതിയിൽപ്രവർത്തിക്കാനും തുടങ്ങി. പീഡിയാട്രിക് ഇന്റൻസിവിസ്റ്റുകൾ, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, റേഡിയോളജിസ്റ്റുകൾ, റിഹാബിലിറ്റേഷൻ വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി സംഘം അഹമ്മദിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ദീർഘ കാല പരിചരണത്തിന്റെ ഭാഗമായി അഹമ്മദിന്റെ വളർച്ചയുടെ ഓരോ ഘട്ടവും മെഡിക്കൽസംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

പ്രായവും ഭാരവും മാത്രമല്ല അഹമ്മദിന്റെ ചികിത്സയെ അസാധാരണമാക്കുന്നത്, അപൂർവമായ ജനിതക രോഗനിർണയവും അത്തരം സന്ദർഭങ്ങളിൽ വിജയകരമായ ട്രാൻസ്പ്ലാൻറുകളുടെ സാധ്യതയുമാണിത് കാണിക്കുന്നത്. ലോക അവയവദാന ദിനത്തിൽ അഹമ്മദിന്റെ പിതാവ് യഹ്യക്ക് പറയാനുള്ളതിതാണ്: ഞങ്ങളുടെ ജീവിതം കൂടുതൽ ആളുകളെ അവയവ ദാതാക്കളാകാൻ പ്രചോദിപ്പിക്കട്ടെ. അവയവദാനം മറ്റൊരാളുടെ ജീവിതം മാറ്റാനുള്ള അവസരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാനായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ് അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം...  (10 minutes ago)

ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കും.  (20 minutes ago)

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....  (31 minutes ago)

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍  (47 minutes ago)

79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍  (57 minutes ago)

പരിപാടി നടത്തിയാല്‍ തടയുമെന്നാണ് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും നിലപാട്...  (1 hour ago)

സര്‍ക്കാരും ഗവര്‍ണും തമ്മിലുള്ള തര്‍ക്കം തീര്‍ത്തില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി  (7 hours ago)

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു  (8 hours ago)

രാഹുല്‍ വിജയിച്ച റായ്ബറേലിയില്‍ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടര്‍മാര്‍ ഉണ്ടെന്ന് ബിജെപി  (8 hours ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു  (8 hours ago)

ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യും  (8 hours ago)

കേരളത്തില്‍ അടുത്ത 3 ദിവസം മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (8 hours ago)

ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന  (10 hours ago)

റെയില്‍വേ പാളത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോഷൂട്ട് നടത്തുന്നതായി പരാതി  (11 hours ago)

Malayali Vartha Recommends