'എന്റെ കണ്മുന്നിലാ അവൾ ബസ് കയറിയിറങ്ങി ചതഞ്ഞരഞ്ഞത്; നെഞ്ച് നീറി ഗീതയുടെ ഭർത്താവ്

'എന്റെ കണ്മുന്നിലാ അവൾ ബസ് കയറിയിറങ്ങി ചതഞ്ഞരഞ്ഞത്'. നെഞ്ച് നീറി ഗീതയുടെ ഭർത്താവ് പറഞ്ഞ ഈ വാക്കുകൾ കേട്ട് നിൽക്കുന്നവർക്ക് സഹിക്കാനാവുന്നില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചത് സകലരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് .
ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നലെ രാവിലെ 10.15ഓടെയായിരുന്നു അപകടമുണ്ടായത്. പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്. ഭര്‍ത്താവ് പ്രദീപിനൊപ്പം കെസ്ആര്‍ടിസി ബസിലെത്തിയ ഇവര്‍ സ്റ്റാച്യുവിലെ സ്റ്റോപ്പില്‍ വന്നിറങ്ങി. അതിനുശേഷം അതേ ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗീതയുടെ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെ;-
https://www.facebook.com/Malayalivartha