ഐഷയുടെ തിരോധാനത്തില്‍ റോസമ്മയ്ക്കും സെബാസ്റ്റ്യനും ഒരേ പോലെ പങ്ക്..? ഭൂമി ഇടപാടുകളും, പഴയ ബന്ധങ്ങളും കേസ് കൂടുതൽ സങ്കീർണ്ണമാക്കുന്നു: റോസമ്മയുടെയും സെബാസ്റ്റ്യന്റെയും അടുത്ത ബന്ധം അന്വേഷണത്തിന്റെ മുഖ്യകേന്ദ്രം; റോസമ്മയുടെ മൊഴി കുരുക്കാകുന്നു...

കോട്ടയം ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടെ തിരോധാന കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി കോടതി ഒരു ദിവസം കൂടി നീട്ടി. നേരത്തെ അനുവദിച്ച കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു, അന്വേഷണത്തിന് വേണ്ടിയുള്ള അധിക സമയമായി സെബാസ്റ്റ്യനെ തുടര്ന്നും കസ്റ്റഡിയിൽ വെക്കാൻ ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകുകയായിരുന്നു. അന്വേഷണ സംഘം 13 ദിവസത്തോളം സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ചോദ്യം ചെയ്യലിനോട് സെബാസ്റ്റ്യൻ നിസ്സഹകരിക്കുന്നുവെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. സെബാസ്റ്റ്യന്‍ കസ്റ്റഡിയിലിരിക്കെ തന്നെ തിരോധാന കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ജെയ്‌നമ്മയുടെ ഡിഎന്‍എ പരിശോധന ഫലം അടുത്ത ദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. ചോദ്യം ചെയ്യലിൽ സെബാസ്റ്റിയൻ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പല സ്ഥലങ്ങളിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. 2006 നും 2025 നും ഇടയിൽ കാണാതായ നാൽപ്പതിനും 54നും ഇടയിൽ പ്രായമുള്ള 4 സ്ത്രീകളാണ് ഇവരിൽ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരൽച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്.
https://www.facebook.com/Malayalivartha