പ്രായമായ സഹോദരിമാരെ പരിചരിക്കാൻ ആരുമില്ലാത്തതിനാൽ പ്രമോദിന്റെ കൊടുംക്രൂരതയും, ആത്മഹത്യയും...

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി, സഹോദരൻ എം. പ്രമോദിനെ തലശ്ശേരി കുയ്യാലിപ്പുഴയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സഹോദരിമാരുടെ കൊലപാതകത്തിനു പിന്നാലെ കാണാതായിരുന്ന പ്രമോദിന്റെ മൃതദേഹം മറ്റൊരു സഹോദരിയാണ് തിരിച്ചറിഞ്ഞത്.
തലശ്ശേരി കുയ്യാലിപ്പുഴയിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. സംശയംതോന്നി ചേവായൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരിയെയും ബന്ധുവിനെയും ഫോട്ടോകാണിച്ച് ജഡം പ്രമോദിന്റേതാണെന്ന് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാവിലെ ചേവായൂര്‍ പോലീസും ബന്ധുക്കളും തലശ്ശേരിയിലെത്തി. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌കാരത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുവരുകയായിരുന്നു.
https://www.facebook.com/Malayalivartha