ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; സ്ഫോടനത്തിൽ വയർ തകർന്ന നിലയിൽ...

ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഫോടനത്തെ തുടർന്ന് ആണ് മരണം സംഭവിച്ചത്. കോട്ടയം മണർകാട് ആണ് ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഫോടനത്തിൽ വയർ തകർന്ന നിലയിലായിരുന്നു. മണർകാട് ഐരാറ്റുനട സ്വദേശി റെജിമോനാണു (58) മരിച്ചത്. കിണർ നിർമാണ ജോലിക്കാരനാണ് ഇയാൾ.
ഇന്നലെ രാത്രി പത്തുമണിയോടുകൂടിയായിരുന്നു സംഭവങ്ങളുടെ തുടക്കം. നീണ്ടൂരിലെ ഇളയ മകൻറെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റെജി വീട്ടിലെത്തിയത്. തുടർന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.
രാത്രി 11 മണിയോടെ വീടിൻ്റെ പിന്നിലെ പുരയിടത്തിൽ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കൾ നോക്കിയപ്പോഴാണ് വയർ തകർന്ന നിലയിൽ റെജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് ബന്ധുക്കൾ വിവരം മണർകാട് പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വയറ്റിൽ സ്ഫോടക വസ്തു കെട്ടി വച്ച് പൊട്ടിച്ചതാണ് എന്ന സൂചന ലഭിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റും. മക്കൾ : സുജിത്ത് , സൗമ്യ. എന്നിവരാണ്.
https://www.facebook.com/Malayalivartha