പച്ചക്കറികൃഷിയിലെ രോഗബാധയെ തടയാം..

സര്‍വസാധാരണയായി പച്ചക്കറി കൃഷിയില്‍ കണ്ടു വരുന്ന രോഗങ്ങളാണ് തൈചീയല്‍, വേരുചീയല്‍, വാട്ടരോഗം, ഇലപ്പൊട്ടുരോഗം, കരിമ്പില്‍കേട് ഇങ്ങനെ പലതും. ഇവയെ നശിപ്പിക്കാനായി പറ്റിയ എതിര്‍ കുമിളുകളാണ് ട്രൈക്കൊഡര്‍മയും ഗ്ലയോക്കാഡിയയും. ഇവയ്ക്ക് ജൈവവള സാന്നിധ്യമുള്ള മണ്ണില്‍ പെട്ടെന്ന് പെറ്റുപെരുകി പച്ചക്കറിയിലെ ശത്രുകീടത്തെ ആക്രമിക്കനാകും.
മിത്രകീടത്തിന്റെ രോഗാണുക്കളോ തന്തുക്കളോ ശത്രുകീടത്തിന്റെ ഉള്ളിലേക്ക് തുരന്ന് കയറിയും ആഹാരത്തിലൂടെ അകത്തുചെന്നും ഉപദ്രവ കീടങ്ങളെ കൊന്നു നശിപ്പിക്കുകയും ചെയ്യുന്നു. പച്ചക്കറിക്ക് പുറമേ, വാഴയ്ക്കും പ്രയോഗിക്കാം. ന്യൂഡോമോണസ്, ട്രൈക്കോഡര്‍മ, ബ്യുവേറിയ, മറ്റാറൈസിയം, വര്‍ട്ടിസീലിയം ലക്കാനി, പ്യൂസേറിയം, പെനീസീലിയം തുടങ്ങിയവ വിപണിയില്‍ കിട്ടും.
മിത്രവൈറസുകള്‍ വേറെയുണ്ട്. ഇവ ന്യൂക്ലിയര്‍ പോളി ഹൈഡ്രോ വൈറസുകളാണ്. ഇത് ഉല്‍പ്പാദിപ്പിക്കുന്ന എന്‍സൈമുകള്‍ വിവിധ അവയവങ്ങളില്‍ കടന്നുകയറി അവയെ നശിപ്പിക്കും. ഇല തിന്നുന്ന പ്രാണികള്‍, തണ്ടുതുരപ്പന്‍ പുഴു, കായതുരപ്പന്‍ പുഴ എന്നിവയെ ഇവ നശിപ്പിക്കും.
ഇത് ഉപയോഗിക്കേണ്ടത് ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്യൂഡൊമോണസ് 20 ഗ്രാം കലര്‍ത്തി നടുന്ന സമയത്ത് വിത്തില്‍ പുരട്ടിയും തുടര്‍ന്ന് ചെടിയില്‍ തളിച്ചും മണ്ണില്‍ ഒഴിച്ചുകൊടുത്തും ഉപയോഗിക്കാവുന്നതാണ്. ട്രൈക്കൊഡര്‍മയെ ജൈവവളക്കൂട്ടില്‍ വളര്‍ത്തിയെടുത്ത് മണ്ണില്‍ ചേര്‍ക്കാം. ഉണങ്ങിയ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ (90 കിലോഗ്രാം ചാണകപ്പൊടിയും 10 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും) എടുത്ത് കുഴച്ച്, തണലില്‍ തറയില്‍ 20 സെന്റീമീറ്റര്‍ കട്ടിയില്‍ ബെഡ് പോലെ വിരിക്കുക. ഇതില്‍ 1 കിലോഗ്രാം ട്രൈക്കോഡര്‍മ പൊടി വിതറിയശേഷം ഇളക്കുക.
നേരിയ നനവ് കൊടുക്കണം. ഇത് ഇളക്കിച്ചേര്‍ത്ത് കൂനകൂട്ടി വയ്ക്കുക. തുടര്‍ന്ന് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവയ്ക്കുക. 5 ദിവസം കഴിഞ്ഞ് ഇളക്കി ഈര്‍പ്പ സാന്നിധ്യം ഉറപ്പാക്കിയശേഷം 2 ദിവസം കൂടി മൂടി വയ്ക്കുക. ഇതാണ് മിത്ര കുമിള്‍. ഇത് ചെടിയുടെ ചുവട്ടിലെ മണ്ണില്‍ ചേര്‍ക്കാവുന്നതാണ്
https://www.facebook.com/Malayalivartha