ഷെഹബാസ് ഷരീഫ് കൊല്ലപ്പെടും ; അസിം മുനീര്‍ പണിതുടങ്ങി , പാക്കില്‍ പട്ടാള ഭരണത്തിന് കളമൊരുങ്ങുന്നു

പാകിസ്ഥാനില്‍ 1999 ആവര്‍ത്തിക്കാന്‍ പോകുന്നു. ഏതുനിമിഷം വേണമെങ്കിലും ഒരു അട്ടിമറി പ്രതീക്ഷിക്കാം. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൊല്ലപ്പെടും അല്ലെങ്കില്‍ തുറുങ്കില്‍ അടയ്ക്കപ്പെടും. അസിം മുനീര്‍ പാകിസ്ഥാന്റെ അധികാരം പിടിക്കും. പട്ടാള ഭരണത്തിന് പാക്കില്‍ വമ്പന്‍ കളി നടക്കുന്നു. അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിച്ചത് പാക് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കുന്നതിന് ട്രംപിന്റെ പിന്തുണ തേടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലും റിപ്പോര്‍ട്ട്. നവാസ് ഷരീഫിന്റെ ഗതി സഹോദരന്‍ ഷഹബാസ് ഷരീഫിനേയും കാത്തിരിക്കുന്നത്. ഇന്ത്യയ്ക്കിട്ട് പണിയാന്‍ അസിം മുനീറിന്റെ കൂട്ടുപിടിച്ച ഷഹബാസ് കാളകൂട വിഷത്തിനാണ് പാലൂട്ടിയത്. പാക്കില്‍ മറ്റൊരു പര്‍വേസ് മുഷറഫ് ആകാന്‍ അസിം മുനീര്‍. 1998 ല്‍ നവാസ് ഷെരീഫ് സര്‍ക്കാരാണ് മുഷാറഫിനെ സൈനിക മേധാവിയാക്കിയത്. അതേ നവാസ് ഷറീഫിനെ ഒറ്റരാത്രി കൊണ്ട് അട്ടിമറിച്ച് ജയിലിലാക്കി മുഷാറഫ് 1999 ഒക്ടോബര്‍ 13 ന് അധികാരം പിടിച്ചു. അതുപോലൊരു അട്ടിമറിക്കാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
പാക്കിസ്ഥാനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് അപകടകരമായ സാഹചര്യമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി നിയന്ത്രണം കൈയാളുകയാണ് അസിം മുനീറും പട്ടാളവും. ഇതിനെ ചെറുക്കാന്‍ ഷഹബാസ് ഷരീഫിന് കഴിയുന്നില്ല, കാരണം പാക് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ ഭരണാധികാരിയാണ് ഷഹബാസ്. ഒരു പട്ടാള മേധാവി പാലിക്കേണ്ട മര്യാദകളെല്ലാം കാറ്റില്‍ പറത്തുകയാണ് അസിം മുനീര്‍. ഭരണം കൈവിട്ട് പോകുന്നുവെന്ന് ഷഹബാസിനും ഏതാണ്ട് മനസിലായി. അസിം മുനീറിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കം നടത്തുകയാണ് പാക് പ്രധാനമന്ത്രി. അതിന്റെ ഭാഗമായിരിക്കാം ഇന്ത്യയോടുള്ള കൊലവിളി നിര്‍ത്തി ഷഹബാസ്. ഇപ്പോള്‍ ഇന്ത്യയുമായ് ചര്‍ച്ചയ്ക്ക് ഒരു വഴി തുറന്ന് കിട്ടാന്‍ കാത്തിരിക്കുകയാണ്. അസിം മുനീറിനെ തീര്‍ത്തുകെട്ടാന്‍ ഇന്ത്യയുടെ കാല് പിടിക്കേണ്ട ഗതികേടിലേക്കും ഷഹബാസ് എത്തിയിരിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് അസിം മുനീറും ഷഹബാസ് ഷെരീഫും ഇടഞ്ഞത്. പാക്കിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ തിരിച്ച് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അസിം മുനീര്‍ സ്വന്തം നിലയ്ക്കാണ് ആക്രണം നടത്തിയത്. പാക് ഭരണകൂടത്തിന്റെ അനുമതി ഉണ്ടായിരുന്നില്ല. പാക് പട്ടാളത്തെ അണിനിരത്തി കൈവിട്ട കളി കളിച്ചു അസിം മുനീര്‍. അതിന് ഇന്ത്യയില്‍ നിന്ന് തലങ്ങും വിലങ്ങും മേടിച്ച് കൂട്ടി. പാക് പ്രധാനമന്ത്രിയുടെ കൊട്ടാര മുറ്റത്തിട്ടും സൈനികആണവആയുധ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ തീ തുപ്പി ഇന്ത്യ. ഇതിന് പിന്നാലെ അസിം മുനീറിനെ ഷഹബാസ് കുറ്റപ്പെടുത്തി. ഇരുവരും തമ്മില്‍ ഈ വിഷയത്തില്‍ രണ്ട് ചേരിയില്‍ ആയന്നൊയിരുന്നു റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങള്‍ക്കായി ബലി കഴിച്ചുവെന്ന് ഷഹബാസ് വിമര്‍ശിച്ചു. മുനീറിനെ മാറ്റി പകരം മറ്റൊരാളെ പട്ടാള മേധാവി അക്കാന്‍ വരെ ചര്‍ച്ച നടന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പാക് പട്ടാളത്തെ തന്റെ ഉള്ളംകൈയ്യില്‍ ആക്കി കഴിഞ്ഞിരുന്നു അസിം മുനീര്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഫീല്‍ഡ് മാര്‍ഷല്‍ പദവി മുനീര്‍ എടുത്ത് പോക്കറ്റില്‍ ഇട്ടത്. പാക് സര്‍ക്കാര്‍ അറിഞ്ഞ് കൊടുത്ത ബഹുമതിയല്ല പിടിച്ചുവാങ്ങിയതാണ്.
ഷഹബാസ് ഭരണത്തിലിരിക്കുന്നത് അസിം മുനീറിന് തടസമാണ്. ഒരു പരിധിവിട്ട് ഇന്ത്യയെ കൈവെക്കുന്നതിന് ഷഹബാസ് കൂടെ നില്‍ക്കില്ല അതിന് കാരണം ഇന്ത്യ പാകിസ്ഥാനെ മുച്ചൂടും തകര്‍ക്കുമെന്ന് ഷഹബാസിന് അറിയാം. അസിം മുനീറിന്റെ ആവശ്യം കശ്മീര്‍ പിടിക്കുക ഇന്ത്യയുടെ നാശം കാണുക ഇതൊക്കെയാണ്. തനിക്ക് മുന്നില്‍ തടസമായ് നില്‍ക്കുന്ന ഷഹബാസിനെ അട്ടിമറിച്ച് ഭരണം പിടിച്ചാലെ ഇന്ത്യയ്ക്ക് നേരെ തന്റെ പദ്ധതി നടക്കൂവെന്ന് ബോധ്യപ്പെട്ട അസിം മുനീര്‍ തീക്കളി തുടങ്ങിയിരിക്കുന്നത്. നിനച്ചിരിക്കാതെ അമേരിക്ക കൈകൊടുത്തത് അസിം മുനീറിന് ബലമായിരിക്കുകയാണ്. സാധാരണ രാഷ്ട്ര തലവന്മാരെയാണ് അത്താഴ വിരുന്നിന് അമേരിക്ക ക്ഷണിക്കാറുള്ളത്. എന്നാല്‍ കീഴ് വഴക്കം തെറ്റിച്ച് പട്ടാള മേധാവിയെ വിളിച്ചതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒന്ന്, ട്രംപിന് അറിയാം ഷഹബാസ് വെറും ദുര്‍ബലനാണെന്ന്. രണ്ട്, അസിം മുനീറിനെക്കൊണ്ട് മാത്രമേ ട്രംപിന്റെ പദ്ധതികള്‍ നടപ്പാകൂ. അതിന് പകരം അസിം മുനീര്‍ ട്രംപിന് മുന്നില്‍ വെച്ചിരിക്കുന്ന നിബന്ധന പാക്കില്‍ പട്ടാളം ഭരണം പിടിച്ചാല്‍ രാജ്യത്തെ അംഗീകരിക്കണം പാക് സര്‍ക്കാരിന് കൊടുക്കുന്ന അതേ പിന്തുണ തങ്ങള്‍ക്കും തരണമെന്ന് തന്നെ ആണ്.
പാക്കില്‍ പട്ടാള ഭരണം വന്നാല്‍ ഇന്ത്യ ആശങ്കപ്പെടണം. പണ്ട് പര്‍വേസ് മുഷറഫ് അധികാരം പിടിച്ചതിന് ശേഷം ഇന്ത്യക്ക് നേരെ നടന്ന ചതികള്‍ ചില്ലറയല്ല. ഒരു വര്‍വേസ് മുഷറഫ് ആകാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്. ഇന്ത്യക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിന്റേത്. 1999ലെ വിഖ്യാതമായ കാര്‍ഗില്‍ യുദ്ധകാലത്ത് പാക് സൈനികമേധാവിയായിരുന്നു മുശര്‍റഫ്. ഒരു വശത്ത് സമാധാനശ്രമം നടക്കുമ്പോള്‍ മറുവശത്ത് ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് നുഴഞ്ഞുകയറ്റം നടത്താന്‍ ഉത്തരവിട്ടത് മുശര്‍റഫായിരുന്നു. മുശര്‍റഫ് സൈനിക മേധാവിയായിരുന്ന കാലത്താണ് പാകിസ്താന്‍ ഇന്ത്യക്ക് നിരന്തരം അസ്വസ്ഥതകള്‍ സൃഷ്ടിച്ചത്. കാര്‍ഗിലിലേക്ക് നുഴഞ്ഞുകയറാനുള്ള പാക് പദ്ധതി ആസൂത്രണം ചെയ്തത് മുശര്‍റഫിന്റെ നേതൃത്വത്തിലായിരുന്നു. മഞ്ഞുകാലത്ത് ബങ്കറുകള്‍ ഉപേക്ഷിച്ച് പിന്മാറുക എന്നതായിരുന്നു ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ അനുവര്‍ത്തിച്ചിരുന്ന രീതി. എന്നാല്‍, ഇന്ത്യന്‍ സൈന്യം ഉപേക്ഷിക്കുന്ന ബങ്കറുകളും പോസ്റ്റുകളും പിടിച്ചെടുക്കാന്‍ പാക് സൈന്യം പദ്ധതിയിട്ടു. ഒരുവശത്ത് സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇത്. 135 ഇന്ത്യന്‍ മിലിട്ടറി പോയിന്റുകള്‍ പാക് സൈന്യം പിടിച്ചെടുത്തു. 130 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ മണ്ണ് സ്വന്തമാക്കി. 'കാര്‍ഗില്‍ വഞ്ചന' എന്നറിയപ്പെടുന്ന ആ നടപടി ആസൂത്രണം ചെയ്തത് പര്‍വേസ് മുശര്‍റഫിന്റെ നേതൃത്വത്തിലായിരുന്നു. ഇത് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചു. 1998ല്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് പര്‍വേസ് മുശര്‍റഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചത്. എന്നാല്‍, യുദ്ധാനന്തരം ഇരുവരും തമ്മില്‍ തെറ്റി. പര്‍വേസ് മുഷറഫ് ശ്രീലങ്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ പാക്കിസ്താനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെ മുശര്‍റഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ശരീഫ് പ്രഖ്യാപിക്കുന്നു. എന്നാല്‍, മുശര്‍റഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു. വിമാനം പാക് മണ്ണില്‍ ലാന്‍ഡ് ചെയ്തതും, മുശര്‍റഫ് പട്ടാളത്തോട് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്താന്റെ 'ചീഫ് എക്‌സിക്യൂട്ടീവ്' ആയി മുശര്‍റഫ് സ്വയം അവരോധിച്ചു. അതേ മാതൃകയാണ് അസിം മുനീറും പയറ്റുന്നത്. ഇയാള്‍ തലപ്പത്ത് വന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ചതികള്‍ ആവര്‍ത്തിക്കും.
യുദ്ധവെറിയനും മതഭ്രാന്തനുമാണ് അസിം മുനീര്‍. തന്റെ കാലത്ത് കശ്മീര്‍ പിടിച്ചെടുത്ത് പാക്കിനോട് ചേര്‍ക്കണം. കശ്മീര്‍ പിടിച്ചെടുത്ത ചരിത്രം തന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെണം ഇതൊക്കെയാണ് അസിം മുനീറിന്റെ ലക്ഷ്യം. 'കശ്മീരിനെ സംബന്ധിച്ച് പാകിസ്ഥാന്റെ നിലപാട് വ്യക്തമാണ്. കശ്മീര്‍ പാകിസ്ഥാന്റെ മഹാധമനിയാണെന്ന് പലതവണ മുനീര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. ഒരിക്കലും ഞങ്ങള്‍ അത് മറക്കില്ല. കാശ്മീരി സഹോദരന്മാരുടെ വീരോചിതമായ പോരാട്ടത്തില്‍ അവരെ ഉപേക്ഷിക്കില്ല. നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് പാകിസ്ഥാന്റെ കഥ പറഞ്ഞു കൊടുക്കണമെന്ന് അസിം മുനീര്‍ ആവശ്യപ്പെട്ടു 'ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂര്‍വികര്‍ കരുതിയിരുന്നു. നമ്മുടെ മതങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, ചിന്തകള്‍, ആഗ്രഹങ്ങള്‍ എല്ലാം വ്യത്യസ്തമായിരുന്നു. അതായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ. ഇന്ത്യ നമ്മുടെ ശത്രിവാണെന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് പ്രഖ്യാപിച്ച വിഷമാണ് അസിം മുനീര്‍. ഭീകരരിലേക്ക് ഇന്ത്യ വെറി കുത്തിവെക്കുന്നതില്‍ പ്രധാനി പട്ടാള മേധാവിയാണ്.
ആണവയുദ്ധത്തിനും മുനീര്‍ മടിക്കില്ല, ഭാവിയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സ് എണ്ണ ശുദ്ധീകരണ ശാല തകര്‍ക്കും തുടങ്ങിയ ഭീഷണികളുമായി പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ രംഗത്തെത്തിയതോടെയാണ് ഈ അപകടം മുന്നില്‍ കാണുന്നത്.
ആണവ ബട്ടന്റെ നിയന്ത്രണം, മതഭ്രാന്തന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിനാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി നിയന്ത്രണം കൈയാളുകയാണ് പാക് സൈന്യം. ഭരണത്തില്‍ പാലിക്കേണ്ട സന്തുലനത്തിന്റെ ആശയങ്ങളെല്ലാം കാറ്റില്‍ പറത്തി സാഹചര്യം അപ്രവചനീയമായിരിക്കുന്നു ഗൗരി, ഷഹീന്‍, ഗസ്‌നവി തുടങ്ങിയ മിസൈലുകള്‍ക്കൊപ്പം 130 ആണവ പോര്‍മുനകള്‍ ഇന്ത്യക്ക് വേണ്ടി മാത്രമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഒരു പാക് മന്ത്രി പ്രസ്താവിച്ചത് കൂടി കണക്കിലെടുക്കുമ്പോള്‍, അയല്‍ക്കാര്‍ എത്രത്തോളം അപകടകാരികളാണെന്ന് തിരിച്ചറിയണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha