ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ 2025 യു.ജി/പി.ജി അഡ്മിഷന്‍ ആരംഭിച്ചു

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ 2025 യു.ജി/പി.ജി അഡ്മിഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈന്‍ ആയി www.ayou.ac.in ലൂടെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. 29 യു.ജി/പി.ജി പ്രോഗ്രാമുകള്‍ക്കും മൂന്ന് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എം.ബി.എ, എം.സി.എ പ്രോഗ്രാമുകള്‍ കൂടി സര്‍വകലാശാല ഈ അധ്യയന വര്‍ഷം ആരംഭിക്കും. ഈ കോഴ്‌സുകള്‍ക്ക് യു.ജി.സി അംഗീകാരം ലഭിച്ചു. അഞ്ചു മേഖലാ കേന്ദ്രങ്ങളുടെ പരിധിയിലായി കേരളത്തില്‍ 45 പഠനകേന്ദ്രങ്ങളുണ്ട്.
പ്രായപരിധിയോ മാര്‍ക്ക് മാനദണ്ഡമോ ഇല്ലാതെ അര്‍ഹരായ എല്ലാവര്‍ക്കും പഠിക്കാന്‍ അവസരം ഒരുക്കുന്നു എന്നതാണ് ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രത്യേകത. പ്രവേശനത്തിന് ടി.സി നിര്‍ബന്ധമല്ല. മിനിമം യോഗ്യതയുള്ള ആര്‍ക്കും ഇഷ്ടമുള്ള വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കാനായി കഴിയും.
https://www.facebook.com/Malayalivartha