യമുനാ തീരത്ത് നടക്കുന്ന വിശ്വസാംസ്‌കാരിക മേളയില്‍ പ്രധാനമന്ത്രി മോഡി പങ്കെടുക്കും

യമുനാ തീരത്ത് നടക്കുന്ന വിശ്വ സാംസ്‌കാരിക മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പരിപാടി സംഘടിപ്പിക്കുന്നതിനെച്ചൊല്ലി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മോഡി പങ്കെടുത്തേക്കില്ലെന്ന് സൂചനകളുണ്ടായിരുന്നു. വിശ്വ സാംസ്‌കാരിക മേളയിലെ വിശിഷ്ടാതിഥിയായിരുന്ന സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ചടങ്ങില്‍ നിന്ന് പിന്മാറി. ഡല്‍ഹിയിലെത്തിയിരുന്ന അദ്ദേഹം തിരികെ സിംബാബ്‌വെയിലേക്ക് പോകുമെന്ന് അറിയിച്ചു. പ്രോട്ടോക്കോളിന്റെയും സുരക്ഷാ കാരണങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. ആതിഥേയ രാജ്യത്തിന്റെ അടക്കം നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ അവര്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നേരത്തെ അറിയിച്ചിരുന്നു.
യമുനാ തീരത്തെ വിശ്വ സാംസ്‌കാരിക മേളയ്ക്ക് ചുമത്തിയിരുന്ന പിഴ ആര്‍ട്ട് ഓഫ് ലിവിങ് സംഘടാകര്‍ അടച്ചില്ല. പിഴ ഇന്നു നാലുമണിക്കു മുന്‍പ് അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. വൈകുന്നേരത്തിനകം പണമടച്ചില്ലെങ്കില്‍ പാരിസ്ഥിതികാനുമതി റദ്ദാക്കുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാംസ്‌കാരിക മേള നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചുവെന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനു സ്ഥലം വേണമെന്ന് നിര്‍ദേശിച്ചുവെന്നും ദേശീയ മലനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിടിയില്‍ അറിയിച്ചു. അഗ്‌നിശമസേനയുടേയും പൊലീസിന്റെയും അനുമതി നേടുന്നതിന് എന്‍ജിടി നാളെവരെ സമയം അനുവദിച്ചിട്ടുണ്ട്. 35 ലക്ഷത്തോളം ആളുകളെയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























