നേരമ്പോക്കിനായി രണ്ട് പേരെ കൊന്നയാള്‍ പിടിയില്‍

നേരമ്പോക്കിനായി കൊല നടത്തിയിരുന്നയാള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ അഞ്ച് മാസമായി പോലീസ് തിരയുകയായിരുന്ന സന്ദീപ്(23) ആണ് പോലീസ് പിടിയിലായത്.
കൊലപാതക കുറ്റം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൊല ചെയ്തതില്‍ ഒരു കുറ്റബോധവും തനിക്ക് ഇല്ലെന്നാണ് ഇയാളുടെ നിലപാട്. 2015 നവംബറിലാണ് ആദ്യ കൊല ചെയ്തത്. ആദ്യ കൊലയ്ക്ക് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം കൊലയും ഇയാള്‍ നടത്തിയെന്നാണ് വിവരം.
സന്ദീപിനൊപ്പം കൊലയ്ക്ക് അയാളെ സഹായിച്ചിരുന്ന പ്രായപുര്‍ത്തിയാകാത്ത ഒരാളും പിടിയിലായിട്ടുണ്ട്. ഗുര്‍ഗൗണിലെ നഹര്‍പൂര്‍ രുപ വില്ലേജിലാണ് സന്ദീപ് താമസിച്ചിരുന്നത്.
സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഇയാളെ ടൈംപാസ് എന്ന് തന്നെയാണ് അയല്‍വാസികള്‍ വിളിച്ചിരുന്നത്. മിക്കപ്പോഴും ഒരു ജോലിയും ചെയ്യാതെ വീടിന് വെളിയില്‍ ഇരിക്കുന്ന ഇയാളെ കാണാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൊലചെയ്യപ്പെട്ടവരുമായി സന്ദീപ് വഴക്കുണ്ടാക്കുകയും പിന്നീട് ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























