ബംഗളൂരുവിനടുത്ത് നൈസ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബംഗളൂരുവിനടുത്ത് നൈസ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തിരൂര്‍ പറവണ്ണ കുറ്റുകടവത്ത് ആലിന്‍ ചുവട് വീട്ടില്‍ കെ.കെ. ഷംസുവിന്റെ മകന്‍ കെ.കെ. ഷാദില്‍ (27) ആണ് മരിച്ചത്.
സംഭവത്തില്‍ സഹയാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നൈസ് റോഡ് ഇലക്ട്രോണ്‍ സിറ്റി റോഡില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.
നാട്ടില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു അപകടത്തില്‍പെട്ടവര്‍. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കെ.എം.സി.സി യുടെ വാഹനത്തില്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. കൂടെ യാത്ര ചെയ്ത രണ്ട് പേര്‍ പരിക്കുകളോടെ കനകപുര റോഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha
























