കനത്ത മഴ മുന്നറിയിപ്പ്; ഹിമാചലില്‍ മൂന്ന് ദേശീയ പാതകള്‍ ഉള്‍പ്പെടെ 577 റോഡുകള്‍ അടച്ചു

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മൂന്ന് ദേശീയ പാതകള്‍ ഉള്‍പ്പെടെ 577 റോഡുകള്‍ അടച്ചു. ഇതില്‍ 213 റോഡുകള്‍ കുളുവിലാണ് തടസ്സപ്പെട്ടത്. 154 എണ്ണം മാണ്ഡി ജില്ലയിലും അടച്ചു.
സംസ്ഥാന അടിയന്തര ഓപ്പറേഷന്‍ സെന്റര്‍ പ്രകാരം, അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും കാരണം സംസ്ഥാനത്ത് ഏകദേശം 812 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളും 369 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടു.ജൂണ്‍ 20 ന് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതിനുശേഷം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും റോഡപകടങ്ങളിലും ആകെ 380 പേര്‍ മരിച്ചു. സംസ്ഥാനത്തിന് ഇതുവരെ 4,306 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
380 മരണങ്ങളില്‍ 48 പേര്‍ മണ്ണിടിച്ചിലിലും 17 പേര്‍ മേഘസ്‌ഫോടനത്തിലും 11 പേര്‍ മിന്നല്‍ പ്രളയത്തിലും 165 പേര്‍ റോഡപകടങ്ങളിലുമാണ് മരിച്ചത്. 40 പേരെ ഇപ്പോഴും കാണാതായതായി എസ്.ഇ.ഒ.സി അറിയിച്ചു.
https://www.facebook.com/Malayalivartha