Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ 11 വിമാനത്താവളങ്ങളിൽ കൂടി ഫാസ്റ്റ് ട്രാക്ക് ഇമി​ഗ്രേഷൻ സംവിധാനം..ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.. . യാത്രക്കാരുടെ സൗകര്യവും ദേശീയസുരക്ഷയും കൊണ്ടുവരുന്നതിനാണ് ഈ പദ്ധതി..


രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി.. സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും..പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും..


ആഭ്യന്തര വകുപ്പിനെയാകെ അത് നാണക്കേടിലാക്കി വീണ്ടുമൊരു ക്രൂരത..ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം..കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു..


വീണ്ടും ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ..യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക..വിട്ടുനിൽക്കാൻ ഇന്ത്യ വീണ്ടും തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു..

ഞാനേത് ഷേപ്പില്‍ വരുവെന്നറിയത്തില്ല: കൂട്ടിക്കല്‍ ജയചന്ദ്രന്റെ കുറിപ്പ്

11 SEPTEMBER 2025 09:25 PM IST
മലയാളി വാര്‍ത്ത

മരണം വരെ നിങ്ങളുടെ മുന്നില്‍ ഒരു ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണ്! ഇനി, ഞാനേത് ഷേപ്പില്‍ വരുവെന്നറിയത്തില്ല! ഏത് ഷേപ്പില്‍ വന്നാലും നിങ്ങളുണ്ടാവണമെന്ന് നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളോട് പങ്കുവയ്ക്കാത്ത ഒരു കാര്യവും എനിക്കില്ലെന്ന രീതിയിലാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഒരൊറ്റ സിനിമയിലെങ്കിലും അഭിനയിക്കണമെന്ന കുഞ്ഞുന്നാളിലെ മോഹം കൊണ്ട് മാത്രമാണ് ഇവിടെ എത്തിനില്‍ക്കുന്നതെന്നും മരണം വരെ നിങ്ങള്‍ക്ക് മുന്നില്‍ ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു. അടുത്ത ബന്ധുവിന്റെ നാലുവയസുളള മകളെ പീഡനത്തിനിരയാക്കിയെന്ന കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരിടുകയാണ് നടന്‍.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങളോട് പങ്കുവയ്ക്കാത്ത ഒരുകാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടുമില്ല! ഒരൊറ്റ സിനിമയില്‍ എങ്കിലും ഈ ജന്മം അഭിനയിക്കണം എന്ന കുഞ്ഞുന്നാളിലെയുള്ള മോഹതീഷ്ണത ഒന്നു മാത്രം എന്നെ അവിടെയെത്തിച്ചു! ഒരു അസന്മാര്‍ഗ്ഗികതയിലൂടെയും പോകാന്‍ ഇടവരുത്താതെ പ്രകൃതി വഴികാട്ടി.

ഹോ, അവിടെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവര്‍ത്തകര് ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരില്ലും, കൂട്ടുകാരിലും 'ചിലര്‍' ഇരിക്കപ്പൊറുതിയില്ലാതെ കീഴുമേല് മറിയുന്നു...ദാ! ഇപ്പോള്‍ ഭാര്യയൊഴിച്ച് കുറെ വീട്ടുകാരും!

കൂടെ ഒരുവന്‍ നന്നാവുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല!

എന്നിട്ടും, ഈ അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ 'ദൃശ്യം', 'ചാന്തുപൊട്ട്' ഇത്തരം അസാദ്ധ്യമായ വിജയങ്ങളുള്‍പ്പടെ മുപ്പതോളം സിനിമകളില്‍ പങ്കാവാന്‍ കഴിഞ്ഞതില്‍ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും., ദ്രോഹിച്ചവരെയും!

ഇതെല്ലാം എഴുതാന്‍ കാരണം, ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏല്‍പ്പിച്ചിട്ടും, നിങ്ങളില്‍ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്! മരണം വരെ നിങ്ങളുടെ മുന്നില്‍ ഒരു ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണ്! ഇനി, ഞാനേത് ഷേപ്പില്‍ വരുവെന്നറിയത്തില്ല! ഏത് ഷേപ്പില്‍ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തിസ്ഗഢില്‍ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു  (52 minutes ago)

കനത്ത മഴ മുന്നറിയിപ്പ്; ഹിമാചലില്‍ മൂന്ന് ദേശീയ പാതകള്‍ ഉള്‍പ്പെടെ 577 റോഡുകള്‍ അടച്ചു  (1 hour ago)

രാഹുല്‍ ഗാന്ധി ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് സിആര്‍പിഎഫ്  (1 hour ago)

ഞാനേത് ഷേപ്പില്‍ വരുവെന്നറിയത്തില്ല: കൂട്ടിക്കല്‍ ജയചന്ദ്രന്റെ കുറിപ്പ്  (1 hour ago)

ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമെന്ന് ആരോപണവുമായി കുടുംബം  (2 hours ago)

വിമാനത്താവളത്തില്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമാക്കി നവ്യനായര്‍  (2 hours ago)

പോളണ്ടില്‍ കയറി പൊട്ടിച്ച റഷ്യയെ തീര്‍ക്കും ; പുട്ടിനെതിരെ ട്രംപിന്റെ കൊലവിളി  (3 hours ago)

വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട,  (3 hours ago)

നാളെ സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

KERALA POLICE ആ രാത്രി മറക്കാനാവാത്ത യുവാക്കൾ  (3 hours ago)

കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി  (3 hours ago)

മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം  (3 hours ago)

UAE GOLD വലഞ്ഞ് മലയാളികൾ  (4 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു  (4 hours ago)

ദേശീയപാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends