പാലമു ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു....

പാലമു ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു. മനാട്ടു, തര്‍ഹാസി പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ വനമേഖലയിലാണ് സംഭവം നടന്നത്. ഇയാളില്‍നിന്ന് തോക്ക് കണ്ടെടുക്കുകയും ചെയ്തു.
മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മാവോയിസ്റ്റ് വിമത ഗ്രൂപ്പായ ത്രിദ്വീയ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റിയുടെ കമാന്‍ഡറെന്ന് സ്വയം വിശേഷിപ്പിക്കുന്ന മഖ്‌ദേവ് യാദവാണ് മരിച്ചതെന്നാണ് സൂചനകളുളളത്. അഞ്ച് ലക്ഷം രൂപ തലക്ക് വിലയിട്ട മാവോവാദി നേതാവാണ് മുഖ്‌ദേവ്. ഈ മാസം നാലിന് രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ കൊന്ന കേസിലെ പ്രതികൂടിയാണ്.
"
https://www.facebook.com/Malayalivartha



























