നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...

കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ മരണപ്പെട്ടു. വടകര പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ (46) ജലാൻ ബുആലിയിൽ നിര്യാതനായി.
ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha



























