സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍ മാത്രം ... VDയോട് രാഹുലിന് ആനപ്പക

പ്രതിപക്ഷ നേതാവ് വിഡി സതീശനിട്ട് പൊട്ടിക്കാന്‍ ഷാഫി പറമ്പില്‍. രാഹുലിന്റെ തേരാളിയായ് കടിഞ്ഞാണ്‍ ഏറ്റെടുത്ത ഷാഫി സതീശന്റെ രാഷ്ട്രീയം കുളംതോണ്ടും. കൂടെ നില്‍ക്കുന്നവന്റെ കാലുവാരുന്ന പ്രതിപക്ഷ നേതാവിനെ വെച്ചുവാഴിക്കാന്‍ ഷാഫി ഒരുക്കമല്ല. സതീശന്റെ തലപിളര്‍ക്കുന്ന കളിക്കാണ് ഷാഫി തിരികൊളുത്തിയിരിക്കുന്നത്. നിയമസഭയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും നിറഞ്ഞ് നിന്നിട്ടും പാര്‍ട്ടിക്കാര്‍ നേരിടുന്ന വിഷയങ്ങള്‍ സതീശന്‍ ഏറ്റെടുക്കുന്നില്ല. ഒറ്റ ദിവസം നിയമസഭയില്‍ വന്ന് സതീശന് മറുപടി കൊടുത്ത രാഹുല്‍ പ്രവര്‍ത്തകരുടെ വിഷയം കൃത്യമായ് ഏറ്റെടുത്ത് തുടങ്ങി.
സോഷ്യല്‍മീഡിയയില്‍ സജീവമായ് സര്‍ക്കാരിനെതിരെ കട്ടയ്ക്ക് പ്രതികരിച്ച് തുടങ്ങി. പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്നിട്ടും പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരക്ഷരം പ്രതികരിക്കാത്ത വിഡി സൈഡാകുന്നു. രാഹുല്‍ സൈബറിടത്തില്‍ സജീവമാകണമെന്ന് നിര്‍ദ്ദേശിച്ചത് ഷാഫി. ആ നീക്കം രാഹുല്‍ മാങ്കൂട്ടത്തിലിന് ഗുണം ചെയ്തു.
പിണറായി സര്‍ക്കാരിനെ നിയമസഭയില്‍ അടിച്ചിരുത്താന്‍ ധാരാളം വിഷയങ്ങള്‍ ഉണ്ടായിട്ടും വിഡി സതീശന്‍ ബബ്ബ അടിക്കുന്നതാണ് കണ്ടത്. എന്നാല്‍ വീട്ടിലിരുന്ന് ഒരു പോസ്റ്റിട്ട രാഹുല്‍ ആഭ്യന്തര വകുപ്പിനെ ചൂണ്ടുവിരലില്‍ നിര്‍ത്തി. ഷാഫി വരച്ച റൂട്ട് മാപ്പിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകുന്നത്. ഇരുവരും ചേര്‍ന്ന് വിഡി സതീശനെ മറിച്ചിടാനുള്ള പണി തുടങ്ങി. നിയമസഭാ സമ്മേളനത്തില്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം എത്തിയതോടെ വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.
പ്രതിപക്ഷ നേതാവ് മാത്രം ഒരു വശത്തായതോടെ പാര്‍ട്ടിക്കുള്ളിലെ തന്റെ പിന്തുണയുടെ ആഴം അളക്കാനും രാഹുലിന് സാധിച്ചു. വലിയൊരു വിഭാഗം ചെറുപ്പക്കാരെ തങ്ങളോടൊപ്പം അണിനിരത്താനാണ് ഷാഫി രാഹുല്‍ നീക്കം. യൂത്ത് കോണ്‍ഗ്ര കെ എസ് യു പ്രവര്‍ത്തകരെ കൈയ്യില്‍ കിട്ടിയാല്‍ ഇടിച്ച് പിഴിയുന്ന പോലീസിന്റെ നരനായാട്ടിനെതിരെ പോരാട്ടം കുറിച്ച് രാഹുല്‍ കളത്തില്‍. വിഡി സതീശനില്‍ വിശ്വാസം നഷ്ടപ്പെട്ട യുവ ഗ്രൂപ്പുകള്‍ രാഹുല്‍ ഷാഫി കൂട്ടില്‍ ചേക്കേറി. ചെറുപ്പക്കാരുടെ പിന്തുണ നേടിയെടുക്കാന്‍ രാഹുല്‍ ഷാഫിക്ക് കഴിഞ്ഞു.
വിഡി സതീശന്‍ അറിയാതെ രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഒരു ചര്‍ച്ച നടന്നുവെന്നത് ഏതാണ്ട് ഉറപ്പായിരിക്കുന്നു. നിയമസഭയ്ക്ക് മുന്നേ രണ്ട് ദിവസം രാഹുലിന്റെ അടൂരിലെ വീട്ടില്‍ ചില നിര്‍ണായക ചര്‍ച്ച നടന്നിരുന്നു. അത് ചൂണ്ടാന്‍ സതീശന്‍ നോക്കിയിട്ടും നടന്നില്ല. ഷാഫി കൂട്ടര്‍ രാഹുലിന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നാണ് സഭയില്‍ എത്തുന്നതും പാലക്കാട്ടേക്ക് പോകുന്നതിലും സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നതും എല്ലാം ചര്‍ച്ചയായത്. വിഡി സതീശന്റെ രാഷ്ട്രീയം തുലയ്ക്കുന്നതിലേക്കാണ് ഷാഫിയുടെ നീക്കങ്ങള്‍ എത്തിയിരിക്കുന്നത്.
പാര്‍ട്ടിയിലെ ചെറുപ്പക്കാരെ ബാധിക്കുന്ന വിഷയത്തിലൊന്നും സതീശന്‍ ഇടപെടുന്നില്ല അതിന് രാഹുല്‍ ഷാഫി വിഷ്ണുനാഥ് ബല്‍റാം കൂട്ടരെ ഉള്ളുവെന്ന ധാരണ ഉടലലെടുത്തിരിക്കുന്നു. സതീശന്‍ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ എന്തിന് കയറി ഇരിക്കുന്നുവെന്ന് അണികള്‍ ചോദിച്ച് തുടങ്ങി. പൂര്‍ണമായും രാഹുലിനെ പിന്തുണയ്ക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസിലെ യുവനിര അണികള്‍ എത്തിയിരിക്കുന്നു. രാഹുലിനെ കുടുക്കാന്‍ നോക്കിയത് സതീശനാണെന്ന് ചെറുപ്പക്കാരായ അണികളും വിശ്വസിക്കുന്നു. കളം പൂര്‍ണമായും സതീശന് എതിരായിരിക്കുന്നു. ഇനി നിയമസഭ തെരഞ്ഞെടുപ്പില്‍ സതീശന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ പലരും തയ്യാറായേക്കില്ല. യുവാക്കള്‍ സതീശനോട് ഇടയുന്നു.
കഴിഞ്ഞദിവസം രാഹുല്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിച്ചു. കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളില്‍ പ്രതിയെന്ന് ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നു. അതില്‍ പ്രതികരിച്ചായിരുന്നു രാഹുലിന്റെ കുറിപ്പ്.
ബഹു മുഖ്യമന്ത്രി , പൊതുപ്രവര്‍ത്തകനും, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളില്‍ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍. ഈ സര്‍ക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരല്‍ 100 ഇല്‍ അധികം കേസുകളില്‍ പ്രതികളായ സഹപ്രവര്‍ത്തകര്‍ വരെയുണ്ട് യൂത്ത് കോണ്‍ഗ്രസ്സില്‍ അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കില്‍ അങ്ങ് കേസുകളില്‍ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാര്‍ പ്രതികള്‍ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ?... ഇതായിരുന്നു രാഹുല്‍ കുറിച്ചത്. പ്രതിപക്ഷ നേതാവ് പോലും ഏറ്റെടുക്കാത്ത വിയത്തിലാണ് രാഹുല്‍ പ്രതികരണം നടത്തിയത്. കെഎസ് യു, യൂത്ത് കോണ്‍ഗ്രസുകാരെ കള്ളക്കേസില്‍ കുടുക്കി അകത്തിടാമെന്ന ചിന്ത എട്ടായി മടക്കി പിണറായി പോക്കറ്റിലിട്ടോയെന്ന് രാഹുല്‍ പച്ചയ്ക്ക് പറഞ്ഞു.
വിഡി സതീശനും മുകളില്‍ കയറി സ്‌കോര്‍ ചെയ്തു രാഹുല്‍. അടിപതറി ഉത്തരത്തില്‍ ഇരുന്നത് കിട്ടുകയുമില്ല കക്ഷത്തിലിരുന്നത് പോകുകേം ചെയ്‌തെന്ന കരച്ചിലില്‍ വിഡി സതീശന്‍. അടപടലം കുരുക്കിലേക്കാണ് സതീശന്‍ വീഴുന്നത്. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ കേസിന് പോകാന്‍ തയ്യാറല്ലെന്ന് പറഞ്ഞതാണ് രാഹുലിന് ആത്മവിശ്വാസം നല്‍കുന്നത്. ഇതോടെ സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു. എംഎല്‍എയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പും ആക്ടീവായിട്ടുണ്ട്. മാത്രമല്ല ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്. നേരത്തേ ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പഴയത് പോലെ ഇടപെട്ടിരുന്നില്ല രാഹുല്‍ മാങ്കൂട്ടത്തില്‍.
തിങ്കളാഴ്ച നിയമസഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൊവാഴ്ച വിട്ടുനിന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം. അടുപ്പിച്ചുള്ള ദിവസങ്ങളില്‍ സഭയില്‍ എത്തേണ്ടെന്നാണ് അദ്ദേഹത്തിന് കൈമാറിയ നിര്‍ദേശം. ക്രമേണ സജീവമായാല്‍ മതിയെന്നും. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെ, രാഹുല്‍ സഭയിലുണ്ടാകുന്നത് ശ്രദ്ധ മാറാന്‍ ഇടയാകുമെന്നും പാര്‍ട്ടി വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടില്‍ വിട്ടുവീഴ്ച വന്നിട്ടുമില്ല. സഭയില്‍ തുടര്‍ന്ന് വന്നാല്‍ അതിലുള്ള വിയോജിപ്പ് പരസ്യമാക്കേണ്ടിവരുമെന്ന നിലപാടിലാണ് അദ്ദേഹം. രാഹുലിനെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നേക്കാമെന്ന സൂചനയുമുണ്ട്. അതുകൊണ്ടുതന്നെ അമിതാവേശം കാണിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവിന്.
രാഹുല്‍ വെള്ളിയാഴ്ച വരുമെന്ന സൂചനയുണ്ട്. ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലും എത്തിയേക്കും. ഭരണപക്ഷത്തും ലൈംഗികാതിക്രമ പരാതി നേരിട്ടവര്‍ സഭയിലിരിക്കേ, രാഹുല്‍ എന്തിന് മാറിനില്‍ക്കണമെന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഉയര്‍ത്തുന്നത്. ആപത്ഘട്ടത്തില്‍ ഷാഫിയെയും രാഹുലിനെയും തുണയ്ക്കാന്‍ പഴയ സഹപ്രവര്‍ത്തകരായ എ ഗ്രൂപ്പേ ഉണ്ടായുള്ളൂവെന്ന സംസാരവും പാര്‍ട്ടിയിലുണ്ട്. രാഷ്ട്രീയവളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എ ഗ്രൂപ്പില്‍നിന്ന് ഷാഫിയടക്കം ഒരു വിഭാഗം അകന്നിരുന്നു. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കലുമടക്കം പാര്‍ട്ടി നടപടിയെടുത്ത സ്ഥിതിക്ക് നിയമസഭയില്‍ വരുന്നത് വിലക്കേണ്ടെന്ന നിലപാടാണ് എ ഗ്രൂപ്പ് കൈക്കൊണ്ടത്. സസ്‌പെന്‍ഡ് ചെയ്യണമെന്ന നിലപാടെടുത്ത രമേശ് ചെന്നിത്തലയും രാഹുല്‍ സഭയില്‍ വരുന്നത് തടയേണ്ടെന്ന നിലപാടിനോട് യോജിച്ചു. ഇതിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യോജിക്കുകയായിരുന്നു. ഒടുക്കം പണികിട്ടിയത് സതീശന് മാത്രം. രാഹുലിനോട് എതിര്‍പ്പ് വിഡി സതീശന് മാത്രമെനന് നിലയിലേകക് വിഷയം വ്യാഖ്യാനിക്കപ്പെട്ടു.
പാലക്കാട് മണ്ഡലത്തിലേക്കുള്ള റീഎന്‍ട്രിക്കുള്ള മുന്നൊരുക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ജില്ലാ റവന്യൂ അസംബ്ലിയില്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ അടിയന്തരപ്രാധാന്യമുള്ള ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ മന്ത്രിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കത്തു നല്‍കി കൊണ്ട് രാഹുല്‍ രംഗത്തുവന്നത്, വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും എന്നതിന്റെ തെളിവാണ്. പാലക്കാട് നഗരസഭയിലെ സുന്ദരം കോളനിയില്‍ കൈവശരേഖയുള്ള 86 കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. വിഭജനത്തില്‍ 23ാം വാര്‍ഡായ പിരായിരി പഞ്ചായത്തില്‍ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസില്‍ അധികതസ്തികകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാലക്കാട് നഗരത്തിലെ പാലക്കാട്3 (കൊപ്പം) വില്ലേജ് ഓഫീസിലെ സ്ഥലപരിമിതിക്ക് പരിഹാരമായി സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ പാലക്കാട്3, യാക്കര വില്ലേജ് ഓഫീസുകളെ കൂടി പരിഗണിക്കുക, വീട് നിര്‍മാണത്തിനായി ഭൂമി തരംമാറ്റാന്‍ നല്‍കിയാല്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക, പാലക്കാട് നഗരത്തില്‍ റവന്യൂ ടവര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് ലഭിക്കുന്ന വിശദീകരണം. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു. ഇങ്ങനെ രാഹുല്‍ എത്തിയത് തന്നെ പൂര്‍ണമായും തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ്. പാര്‍ട്ടിയില്‍ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞതും മറ്റു നേതാക്കള്‍ തനിക്കൊപ്പമുണ്ട് എന്ന സന്ദേശം നല്‍കാനാണ് രാഹുല്‍ ഉദ്ദേശിച്ചത്. അത് കൃത്യമായി നല്‍കുകയും രാഹുലിന്റെ എന്‍ട്രി സതീശന് ക്ഷീണമാകുകയും ചെയ്തു.
എന്നാല്‍, താന്‍ സഭയില്‍ വരുന്നത് കൊണ്ട് പാര്‍ട്ടി പ്രതിരോധത്തില്‍ ആകരുതെന്നാണ് രാഹുലിന്റെ നിലപാട്. സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം. പ്രതിപക്ഷം സര്‍ക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളില്‍ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടെടുത്തത്. നിയമസഭയില്‍ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം.
https://www.facebook.com/Malayalivartha