രണ്ടാം ഭാര്യയോടുള്ള ദേഷ്യം: രണ്ടാനച്ഛന്‍ മകനെ കൊന്നു

രണ്ടാം ഭാര്യയെ പാഠം പഠിപ്പിക്കാനായി അവരുടെ മകനെ ഭര്‍ത്താവ് കൊന്നു. യാത്രയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ ഭാര്യ സമ്മതിക്കാതിരുന്നതാണ് ഭര്‍ത്താവിനെ കുപിതനാക്കിയത്. മകന് പരീക്ഷയാണ് അതിനാല്‍ വരാന്‍ പറ്റില്ലെന്നായിരുന്നു യുവതി പറഞ്ഞത്. ഇതോടെയാണ് ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള 12കാരന്‍ മകനെ യുവാവ് കൊലപ്പെടുത്തിയത്.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സെവാ റാം എന്ന യുവാവാണ് 12കാരനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം തന്റെ രണ്ടാം ഭാര്യയായ വിദ്യയെ യാത്രയ്ക്ക് പോകാമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മകന് പരീക്ഷയുണ്ടായിരുന്നകാരണം പോകാന്‍ സാധിക്കില്ലെന്ന് വിദ്യ പറഞ്ഞു.
ഇതില്‍ കുപിതനായ സെവ റാം വെട്ടുകത്തിയുമായി വിശ്വജീത്തിനെ വെട്ടിക്കൊല്ലുകയായിരുന്നു. ചോര പുരണ്ട വെട്ടു കത്തിയതുമവയി ഇറങ്ങിപ്പോകുന്നത് താന്‍ കണ്ടുവെന്ന് വിദ്യ പറഞ്ഞു. മാത്രമല്ല നിന്റെ ആദ്യ ഭര്‍ത്താവിന്റേതായി അവശേഷിക്കുന്ന തെളിവും താന്‍ നശിപ്പിച്ചുവെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു.
തുടര്‍ന്ന് വീടിനുള്ളില്‍ എത്തിയ വിദ്യ കാണുന്നത് ചോരയില്‍ കുളിച്ചു കിടക്കുന്ന മകനെയാണ്. തുടര്‍ന്ന് വിദ്യയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സെവ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























