ഉദുമല്‍പേട്ട് കൊലപാതകം ദുരഭിമാനകൊല തന്നെയെന്ന് പൊലീസ്

തേവര്‍ വിഭാഗത്തില്‍പ്പെട്ട കൗസല്യയെ വിവാഹം ചെയ്തതിന് ഉദുമല്‍േ പേട്ടില്‍ ദളിത് യുവാവായ ശങ്കറിനെ പട്ടാപകല്‍ വെട്ടിക്കൊന്നത് ദുരഭിമാനകൊല തന്നെയെന്ന് പൊലീസ്.
സംഭവത്തില്‍ ഭാര്യ പിതാവ് ചിന്നസാമി കോടതിയില്‍ ഹാജരായി. പ്രതികളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചു കഴിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പുറത്ത് വിട്ടു.
ഇന്നലെ രാവിലെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ദമ്പതികളെ വെട്ടി വീഴ്ത്തിയത്. 22 കാരനായ ശങ്കര്‍ തല്‍ക്ഷണം മരിച്ചു. ഭാര്യ കൗസല്യ ഗുരുതരാവസ്ഥയില്‍ ഉദുമല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പൊള്ളാച്ചി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ശങ്കര്‍ . ഏട്ടു മാസം മുന്‍പാണ് ശങ്കര്‍ കൗസല്യയെ പ്രണയിച്ച് വിവാഹം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























