എടിഎം മാത്രം കൊണ്ട് നടക്കരുതേ... ബാങ്കുകള്‍ നീണ്ടകാല അവധിയിലേക്ക് പ്രവേശിക്കുന്നു

എടിഎം മാത്രം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പണം കൈവശം വയ്ക്കാതെ എടിഎം മാത്രം കൊണ്ട് നടക്കരുത്. കാരണം,ബാങ്കുകള്‍ നീണ്ട അവധിയിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 24 മുതല്‍ 27 വരെ ബാങ്കിംഗ് അവധിയിലേക്ക് പ്രവേശിക്കുകയാണ്. പെസഹ വ്യാഴം, ദുഖവെള്ളി, നാലാം ശനി, ഞായര്‍ എന്നിവ തുടര്‍ച്ചയായി വരുന്നതിനാലാണ് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ പണമിടപാടുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത് ബിസിനസ് മേഖലയെയും ബാങ്കിങ് മേഖലയെയും സാരമായി ബാധിയ്ക്കും.എടിഎമ്മുകളും കാലിയാകും. ബാങ്കിങ് സ്ഥാപനങ്ങളെല്ലാം എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നത് സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതിന് അവധികളില്‍ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നതിന് തടസമില്ലെന്നാണ് കരുതുന്നതെങ്കിലും ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ എടിഎമ്മുകളില്‍ തിരക്കേറുകയും വേഗം കലിയാകുകയും ചെയ്യാനാണ് സാധ്യത. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























