കോഹ്‌ലിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഇന്ത്യയിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പ്രകടനങ്ങളില്‍ ആരാധനതോന്നി വിവാഹ അഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരമാണ് ഡാനിറ്റി വൈറ്റ്. ഡാനിറ്റി കോഹ്‌ലിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് ഇന്നോ ഇന്നലെയോ അല്ല, രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം വീണ്ടും ആരാധകര്‍ ഓര്‍ക്കാനുള്ള കാരണം മറ്റൊന്നുമല്ല ഡാനിനി വീണ്ടും ഇന്ത്യയിലെത്തിയിരിക്കുന്നു. ഇംഗ്ലീഷ് വനിതാ ടീമിനൊപ്പം ട്വന്റി20 ടീമിന്റെ ഭാഗമാകാനാണ് അവര്‍ എത്തിയത്. ഇതോടെ ഡാനിറ്റിയുടെ പഴയ ട്വീറ്റെടുത്ത് ആഘോഷിക്കുകയാണ് ആരാധകര്‍.
ഡാനിറ്റിയും കോഹ്‌ലിയും ഇംഗ്ലണ്ടില്‍ വെച്ച് പിന്നീട് ഒരുവസരത്തില്‍ കണ്ടുമുട്ടുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോകളും സോഷ്യല്‍മീഡിയകളില്‍ തരംഗമാകുന്നുണ്ട്. 24കാരിയായ ഇംഗ്ലീഷ് താരം 2014ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെ കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടാണ് തന്നെ വിവാഹം കഴിക്കുമോയെന്ന് പരസ്യമായി ചോദിച്ചത്. തുടര്‍ന്ന് പലപ്പോഴും കോഹ്‌ലിയെ പുകഴ്ത്തിക്കൊണ്ടുള്ള പല ട്വീറ്റുകളും ഡാനിറ്റി പോസ്റ്റ് ചെയ്തിരുന്നു. വനിതാ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലെത്തിയ വൈറ്റ് വീണ്ടും വിരാട് കോഹ്‌ലിയെ കാണുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ചോദിക്കാനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























