Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

മോഡിയുടെ ഇടപെടല്‍ ഫലം കണ്ടു... നഷ്ടക്കണക്കുകള്‍ക്കിടയില്‍ എയര്‍ ഇന്ത്യ ലാഭത്തിലേക്ക്

16 MARCH 2016 02:10 AM IST
മലയാളി വാര്‍ത്ത.

എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ അഭിമാനമായ എയര്‍ഇന്ത്യ ലാഭത്തിലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശക്തമായ ഇടപെടലാണ് എയര്‍ ഇന്ത്യയെ ലാഭത്തിലാക്കിയത്. സര്‍ക്കാരിന്റെ ചെലവ് ചുരുക്കലും പരിഷ്‌കരണ നടപടികളുമെല്ലാം എയര്‍ഇന്ത്യയുടെ ഉര്‍ത്തെഴുന്നേല്‍പ്പിന് വേദിയൊരുക്കി.
ഈ സാമ്പത്തിക വര്‍ഷം എട്ട് കോടിയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് എയര്‍ഇന്ത്യ ലാഭക്കണക്ക് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,636.18 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. അതിന് മുമ്പത്തെ വര്‍ഷം പ്രവര്‍ത്തന നഷ്ടം മൂവായിരം കോടിയോട് അടുത്തായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റേയും ഇടപെടലാണ് ഇതിന് കാരണം. 2012 മുതല്‍ എയര്‍ഇന്ത്യയെ ലാഭത്തിലാക്കാന്‍ ചില ഇടപെടലുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടിരുന്നില്ല. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതിന് വേഗം വച്ചു. ഇതാണ് ഫലം കാണുന്നത്.
ആഭ്യന്തര വിദേശ സര്‍വ്വീസുകള്‍ നടത്തുന്നതിന് പൊതുമേഖലയില്‍ രണ്ട് വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും. ആധുനിക കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിനായി രണ്ട് കമ്പനികളും ഒരുമിപ്പിച്ചു. എന്നാല്‍ ഇത് എയര്‍ ഇന്ത്യയെ നഷ്ടത്തിലേക്ക് കൊണ്ടു പോയി
ഇന്ത്യയുടെ പൊതുമേഖലാ സര്‍വ്വീസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇടപെടലിന് കേന്ദ്ര സര്‍ക്കാരെത്തി. ഈ സാമ്പത്തിക വര്‍ഷം എട്ട് കോടിയുടെ ലാഭമുണ്ടാക്കാനാകുമെന്ന് വ്യോമയാന സഭമന്ത്രി മഹേഷ് ശര്‍മ്മ രാജ്യസഭയിലാണ് വ്യക്തമാക്കിയത്.
ഡിസംബറില്‍ എയര്‍ ഇന്ത്യ 14.6 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. 2070 കോടി രൂപയാണു വരുമാനം. ഏറെക്കാലമായി നഷ്ടം മാത്രമാണണ് എയര്‍ ഇന്ത്യ നേരിട്ടുകൊണ്ടിരുന്നത്. 2013 ഡിസംബറില്‍ 1944 കോടി രൂപ വരുമാനവും 169 കോടി രൂപ നഷ്ടവുമായിരുന്നു. ഈ സാമ്പത്തികവര്‍ഷം 16500 കോടി രൂപ യാത്രക്കാരില്‍ നിന്നു വരുമാനമുണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. 21500 കോടി ആകെ വരുമാനം നേടാമെന്നും ഉപസ്ഥാപനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ 25000 കോടി രൂപ വിറ്റുവരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. ഡിസംബറിന് ശേഷം സ്ഥിരമായി തന്നെ ലാഭം നിലനിര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എയര്‍ഇന്ത്യ ലാഭത്തിലേക്ക് പോകുന്നതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചത്. പ്രതീക്ഷിക്കുന്ന ലാഭമാണ് എട്ട് കോടി. എന്നാല്‍ ഡിസംബറിലെ നേട്ടം മാര്‍ച്ച് മാസം വരെ നിലനിര്‍ത്തുമെന്നാണ് എയര്‍ഇന്ത്യ നല്‍കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (3 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (3 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (3 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (3 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (3 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (7 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (8 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (8 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (8 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (9 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (9 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (9 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (9 hours ago)

Malayali Vartha Recommends