ടിവി ചാനല്‍ അവതാരക നിരോഷ ആത്മഹത്യ ചെയ്തു

പ്രശസ്ത ടിവി ചാനല്‍ അവതാരക നിരോഷ (23) ആത്മഹത്യ ചെയ്തു. ഹോസ്റ്റല്‍ മുറിക്കുള്ളില്‍ നിരോഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലുങ്കിലെ പ്രമുഖ മ്യൂസിക് ടെലിവിഷന്‍ ചാനലില്‍ അവതാരകയായിരുന്നു നിരോഷ .
ആത്മഹത്യ ചെയ്യുന്നതിന് അല്‍പസമയത്തിനു മുന്‍പ് നിരോഷ ഫോണ്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി കാനഡയില്‍ നിന്ന് നിരോഷയുടെ സുഹൃത്താണ് പൊലീസില്‍ വിളിച്ച് നിരോഷ സ്‌കൈപ്പ് ചാറ്റിങിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അറിയിച്ചത്. ചാറ്റിങിനിടെ ഉണ്ടായ വഴക്കിനിടെയാണ് സംഭവമെന്നും എത്രയും പെട്ടന്ന് രക്ഷപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നിരോഷ മരിച്ചിരുന്നു.
പൊലീസ് നിരോഷയുടെ മൊബൈല്‍ ഫോണ്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പ്രേമനൈരാശ്യമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























