ആള്‍ദൈവം രാധേ മായ്‌ക്കെതിരെ കേസെടുക്കാന്‍ മുംബൈ കോടതി

വിമാനയാത്രയ്ക്കിടയില്‍ കൈയ്യില്‍ ത്രിശൂലമേന്തിയ ആള്‍ദൈവം രാധേ മായ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുംബൈ കോടതി നിര്‍ദ്ദേശം. ആയുധവുമായി രാധേ മായെ വിമാനയാത്രയ്ക്കായി അനുവദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ലോക്കല്‍ പൊലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍, ജെറ്റ് എയര്‍വെയ്‌സ് മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ട്.
2015 അവസാനമാണ് രാധേ മാ ത്രിശൂലവുമായി വിമാനയാത്ര ചെയ്ത്തിന്റെ പേരില്‍ മുംബൈ അന്ധേരി കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ടും രാധേ മായ്‌ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. നടി ഡോളി ബിന്ദ്രയും പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് കേസ് ഫയല്‍ ചെയ്തിരുന്നു. തുര്‍ന്ന് രാധേ മായ്‌ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























