മാരുതി സുസുക്കി ജീവനക്കാര്‍ക്ക് ഇനി പ്രവൃത്തി ദിവസം 5 നാള്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജീവനക്കാര്‍ക്ക് ഇനി മുതല്‍ ആഴ്ച്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതിയാകും. എം എസ് ഐ എല്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.എന്നാല്‍ കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ജീവനക്കാരെ ഇത് ബാധിക്കില്ല. അടുത്ത മാസം 1 മുതല്‍ ഈ പരിഷ്‌കാരം പ്രാബല്യത്തിലെത്തും.
ഹരിയാനയിലെ റോത്തക്കിലുള്ള ഗവേഷണ, വികസന വിഭാഗത്തിന് ആഴ്ചയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിവസം. ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ പരിഷ്‌കാരം നിലവില്‍ കൊണ്ട് വരുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.11,000 ജീവനക്കാരാണ് ഇപ്പോള്‍ മാരുതി സുസുക്കിയിലുള്ളത്. ഇതില്‍ ആറായിരത്തോളം പേരാണ് കാര്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നത്.ഈ പരിഷ്‌കാരം നിലവില്‍ കൊണ്ട് വരുന്നതില്‍ സന്തോഷമെയുള്ളൂവെന്ന് ജീവനക്കാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























