ഇന്ധന വിലയില്‍ വന്‍ വര്‍ധന, പെട്രോളിന് 3.07 രൂപയും ഡീസല്‍ 1.90 രൂപയുമാണ് വര്‍ധന

ഇന്ധന വിലയില്‍ വന്‍ വര്‍ധന പെട്രോളിന് ലിറ്ററിന് 3.07 രൂപയും ഡീസല്‍ ലിറ്ററിന് 1.90 രൂപയുമാണ് വര്‍ധന വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ആഗോള എണ്ണവിപണിയിലെ ചെറിയ വിലവര്‍ധനയുടെ ചുവടുപിടിച്ചാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടിയത്.
ഈ മാസം തുടക്കത്തില്‍ പെട്രോളിന് വില കുറയ്ക്കുകയും ഡീസലിനു വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. പെട്രോളിന് 3.02 രൂപ കുറച്ചപ്പോള്‍ ഡീസലിന് 1.47 രൂപ കൂട്ടുകയായിരുന്നു. പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായി ഏഴു തവണ കുറവു വരുത്തിയശേഷമാണ് ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്. ഡീസലിനാകട്ടെ രണ്ടു മാസത്തിനിടെ വരുത്തുന്ന തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ധനയാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























