'ഭാരത് മാതാ കി ജയ്' വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എക്ക് സസ്‌പെന്‍ഷന്‍

നിയമസഭയില്‍ 'ഭാരത് മാതാ കി ജയ്' വിളിക്കാന്‍ വിസമ്മതിച്ചതിന് എഐഎംഐഎം എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉള്‍ മുസ്്‌ലിമീന്‍ എംഎല്‍എ വാരിസ് പത്താനെയാണ് മഹാരാഷ്ട്ര നിയമസഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ബജറ്റ് സെഷന്‍ മുഴുവനും വാരിസിന്റെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കും. ബിജെപി എംഎല്‍എ രാം കദമാണു സഭയില്‍ 'ഭാരത് മാതാ കി ജയ്' വിളിക്കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ വാരിസ് പത്താന്‍ ഇതിനു വിസമ്മതിച്ചു. പിന്നാലെ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളം കൂട്ടുകയായിരുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി രണിത് പാട്ടീലാണ് വാരിസിനെ സസ്‌പെന്‍ഡ് ചെയ്യുന്നതു സംബന്ധിച്ച നിര്‍ദേശം ഉന്നയിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശം സഭ അംഗീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























