വിദേശസന്ദര്‍ശനങ്ങള്‍ക്കായി മൂന്നു വര്‍ഷത്തിനിടെ ചെലവഴിച്ചത് 1537 കോടി

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ചത് 1500 കോടിയില്‍പരം രൂപയെന്ന് വെളിപ്പെടുത്തല്‍. കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
2014-15 വര്‍ഷത്തില്‍ 509.91 കോടി, 2013-14 വര്‍ഷത്തില്‍ 434.94 കോടി, 2012-13 വര്‍ഷത്തില്‍ 593.09 കോടി എന്നിങ്ങനെയാണ് വര്‍ഷാടിസ്ഥാനത്തില്‍ ചെലവഴിച്ച തുക. പഴ്‌സനേല്‍ വകുപ്പാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 2014-15 കാലഘട്ടത്തില്‍ മാത്രം പഴ്‌സനേല്‍ വകുപ്പ് ചെലവഴിച്ചത് 351.65 കോടി രൂപയാണ്. 2013-14ല്‍ 289.92 കോടിയും 2012-13ല്‍ 453.95 കോടിയും മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























