അച്ഛന്‍ പീഡിപ്പിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടികളെ അമ്മ കഴുത്തറുത്ത് കൊന്നു

സ്വന്തം പിതാവ് പീഡിപ്പിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എട്ടും മൂന്നു വയസ്സുള്ള പെണ്‍കുട്ടികളെ അമ്മ കഴുത്തറുത്ത് കൊന്നു. ബുധനാഴ്ച വൈകുന്നേരം ഹൈദരാബാദിലാണ് ദാരുണമായ കൊലപാതകം നടന്നത്. വ്യാപാരിയായ വിനയ് ചുത്‌കെയുടെയും എംബിഎ ബിരുദധാരിയായ രജിനിയുടെയും മക്കളായ അശ്വിക (8), അവിഷ്‌ക (3) എന്നവരാണ് കൊല്ലപ്പെട്ടത്. രജിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊട്ടിയ കുപ്പിയുടെ ചില്ലുകൊണ്ടാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് രജിനി പൊലീസിനോട് സമ്മതിച്ചു. കുട്ടികളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നുണ്ടായിരുണ്ടെന്ന് രജിനി പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച രാത്രി 9.45ഓടെ വീട്ടിലെത്തിയ വിനയ് വീട് അടച്ചിട്ടിരിക്കുന്നതായാണ് കണ്ടത്. രജിനിയും വീട്ടിലില്ലായിരുന്നു. വീടിനുള്ളില്‍ കട്ടിലിലും ബാത്ത് റൂമിലുമായി രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളും കണ്ടെത്തി. കൊലപാതകത്തിന് ശേഷം ശരീരത്തില്‍ പറ്റിയ ചോര കഴുകിക്കളയാന്‍ പോയിരുന്ന രജിനി അധികം വൈകാതെ വീട്ടിലെത്തി. താന്‍ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. പീഡനത്തില്‍ നിന്ന് മക്കള്‍ക്ക് താന്‍ മോചനം നല്‍കിയെന്ന് ഒരു സുഹൃത്തിന് രജിനി എസ്എംഎസ് അയക്കുകയും ചെയ്തു.
കഴിഞ്ഞ ആറുമാസമായി മക്കളെ ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഒരാള്‍ തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്ന് മൂത്തമകള്‍ തന്നോട് പറഞ്ഞതായും അച്ഛന്റെ സാന്നിദ്ധ്യത്തില്‍ എപ്പോഴും അവള്‍ ഭയന്നു വിറയ്ക്കാറുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും ഒരാഴ്ച മുമ്പ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ താമസിച്ചിരുന്ന കുടുംബം അടുത്തിടെയാണ് ഹൈദരാബാദിലേക്ക് താമസം മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























