ശക്തിമാന്റെ കാല് തല്ലിയൊടിച്ച എം.എല്‍.എക്ക് വെറും 50 രൂപ പിഴ

ഉത്തരാഖണ്ഡ് പോലീസ് സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷിയെ കാത്തിരിക്കുന്നത് നിസാര ശിക്ഷ. മൃഗങ്ങളോടുള്ള ക്രൂരത്ക്ക് കടുത്ത ശിക്ഷ നല്‍കാത്ത നിയമമാണ് ഇതിനു കാരണം. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം പരമാവധി 50 രൂപ മാത്രമായിരിക്കും എം.എല്‍.എയ്ക്കു ലഭിക്കുന്ന ശിക്ഷ. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ പരമാവധി ശിക്ഷ 100 രൂപയായിരിക്കുമെന്നും നിയമത്തില്‍ പറയുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് പോലീസ് കുതിരയായ ശക്തിമാന്റെ കാല്‍ ഡെറാഡൂണ്‍ എം.എല്‍.എ ഗണേഷ് ജോഷി തല്ലിയൊടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എം.എല്‍.എയുടെ നടപടിയില്‍ വ്യാപക പ്രതിഷേധവുമുയര്‍ന്നു. ജോഷിയ്‌ക്കെതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധിയും ഉത്തരാഖണ്ഡ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ജോഷിയുടെ നടപടി പാര്‍ട്ടിക്ക് ചീത്തപ്പേര് വരുത്തിവച്ചുവെന്നും മനേക ഗാന്ധി പറഞ്ഞു. എന്നാല്‍ താന്‍ കുതിരയെ ആക്രമിച്ചിട്ടില്ലെന്നാണ് ജോഷിയുടെ നിലപാട്. സംഭവം അറിഞ്ഞാണ് താനുള്‍പ്പെടെയുള്ളവര്‍ അവിടെയെത്തിയതെന്നും ജോഷി പറയുന്നു. എന്നാല്‍ ജോഷിയെ അറസ്റ്റുചെയ്യണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം. അദ്ദേഹത്തെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ഗൗരി മൗലെഖി എം.എല്‍.എ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























