ഒവൈസിയുടെ നാവ് അരിഞ്ഞാല്‍ ഒരു കോടി രൂപ പ്രതിഫലമായി നല്‍കുമെന്ന വാഗ്ദാനവുമായി ബിജെപി നേതാവ്

കഴുത്തില്‍ കത്തിവച്ച് ആവശ്യപ്പെട്ടാലും താന്‍ ഒരിക്കലും ഭാരത് മാതാ കീ ജയ് എന്നു വിളിക്കില്ലെന്ന് പറഞ്ഞ എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയുടെ നാവ് അരിഞ്ഞാല്‍ ഒരു കോടി രൂപ പ്രതിഫലമായി നല്‍കുമെന്ന വാഗ്ദാനവുമായി ബിജെപി നേതാവ് രംഗത്ത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് ശ്യാം പ്രകാശ് ദ്വിവേദിയാണ് ഒവൈസിയുടെ നാവിന് ഒരു കോടി രൂപ വിലയിട്ടിരിക്കുന്നത്.
ഭാരത് മാതാ കീ ജയ് എന്നു പറയാന്‍ വിസമ്മതിക്കുന്നവനായ രാജ്യദ്രോഹി ഒവൈസിക്ക് ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ലെന്നാണ് ബിജെപി നേതാവിന്റെ വാദം.
ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ വിസമ്മതിച്ചതിന് എഐഎംഐഎം എംഎല്‍എ ആയ വാരിസ് പഠാനെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























