വിജയ് മല്യയുടെ വസ്തുക്കള്‍ ഇന്ന് ലേലം ചെയ്യും

വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ വസ്തുക്കള്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യം ഇന്ന് ലേലം ചെയ്യും. ഓണ്‍ലൈന്‍ വഴി നടക്കുന്ന ലേലത്തിന്റെ ഫലം വൈകുന്നേരത്തോടെ അറിയാനാകുമെന്നാണ് സൂചന. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളും സേവന നികുതി വിഭാഗവുമാണ് ലേലം നടത്തുന്നത്.
മുംബൈ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള കിംഗ് ഫിഷര്‍ ഹൗസാണ് ലേലത്തിലെ പ്രധാന സ്വത്ത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഫീസ് കെട്ടിടത്തിന്റെ അടിസ്ഥാന വില 150 കോടി രൂപയാണ്. മല്യയുടെ സ്വകാര്യ എയര്‍ ബസായ എസിജെ 312, മൂന്ന് ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയും ലേലം ചെയ്യുന്നുണ്ട്. എയര്‍ ബസിന്റെ അടിസ്ഥാന വില 600 കോടി രൂപയാണ്.
3,988 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള കിംഗ്ഫിഷര്‍ ഹൗസിന്റെ ലേലത്തില്‍ പങ്കെടുക്കാന്‍ ആദ്യം 15 ലക്ഷം രൂപ അടയ്‌ക്കേണ്ടതുണ്ട്. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ വീതം ഉയര്‍ത്തി വിളിക്കാമെന്നാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























