തീവ്രവാദത്തിനെതിരായ പോരാട്ടം മതത്തിനെതിരായ ഏറ്റുമുട്ടലല്ലെന്ന് മോഡി

തീവ്രവാദത്തിനെതിരായ പോരാട്ടം മതത്തിനെതിരായ ഏറ്റുമുട്ടലല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ലോക സൂഫി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദം നമ്മുടെ കാലത്ത് ഏറ്റവും വിനാശകാരിയായി മാറിയിരിക്കുകയാണ്. ഇക്കാരണങ്ങളാല്‍ സൂഫീസത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. ഹിന്ദു, മുസ്‌ലിം, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിവരെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ്. വൈവിധ്യമാണ് പ്രകൃതിയുടെ അടിസ്ഥാന യാഥാര്‍ഥ്യം. സമൂഹത്തിന്റെ ഐശ്വര്യവും ഇതുതന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സമത്വത്തിന്റെയും ശബ്ദമാണ് സൂഫിസമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























