ഒവൈസിയെ പോലെയുള്ളവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് തസ്ലീമ നസ്രിന്‍

ഒവൈസിയെ പോലെയുള്ളവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ എഴുത്തുകാരനും എംപിയുമായ ജാവേദ് അക്തര്‍ ഒവൈസിയുടെ പ്രസ്താവനയെ എതിര്‍ത്ത് സംസാരിച്ചിരുന്നു. ജാവേദ് അക്തറിന്റെ അനുകൂലിച്ചാണ് ഒവൈസിയെ പോലുള്ളവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് തസ്ലീമ അഭിപ്രായപ്പെട്ടത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തസ്ലീമ പ്രതികരിച്ചത്. മാത്രമല്ല ട്വിറ്ററില്‍ ഭാരത് മാതാ കീജയ് എന്ന മുദ്രാവാക്യവും അവര്‍ ട്വിറ്ററില്‍ കുറിച്ചു. തന്റെ കഴുത്തില്‍ കത്തി വച്ചാലും താന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്നായിരുന്നു ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) നേതാവ് അസാദുദ്ദീന്‍ ഒവൈസി പറഞ്ഞത്. അങ്ങനെ മുദ്രാവാക്യം മുഴക്കാന്‍ ഭരണഘടന ആവശ്യപ്പെടുന്നില്ലല്ലോ എന്നതായിരുന്നു ഒവൈസിയുടെ ന്യായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























