അല്ലാഹുവിന് 99 പേരുകളുണ്ടെന്ന് മോഡി, ഒരെണ്ണം പോലും അക്രമത്തിനുവേണ്ടി നിലകൊള്ളുന്നതല്ല

അല്ലാഹുവിന് 99 പേരുകളുണ്ട്. ഒരെണ്ണം പോലും അക്രമത്തിനുവേണ്ടി നിലകൊള്ളുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയില്‍ ലോക സൂഫി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരത നമ്മളെ വിഭജിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. ഭീകരവാദവും, വിഘടനവാദവും നമ്മുടെ കാലത്തെ ഏറ്റവും അധികം നശിപ്പിക്കുന്ന സമയത്ത് സൂഫിസത്തിന്റെ സന്ദേശത്തിന് ആഗോള പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സമത്വത്തിന്റെയും ശബ്ദമാണ് സൂഫിസം- സാര്‍വത്രികമായ സാഹോദര്യത്വം, പ്രധാനമന്ത്രി പറഞ്ഞു. അക്രമത്തിന്റെ അന്ധകാരനിഴല്‍ ദീര്‍ഘനാള്‍ നില്‍ക്കുമ്പോള്‍ നിങ്ങളാണ് പ്രതീക്ഷയുടെ വെളിച്ചം, സമാധാന സന്ദേശത്തിന്റെ സഹിഷ്ണുതയുടെ സ്‌നേഹത്തിന്റെ കൂട്ടായ്മയാണിത്, യുവത്വത്തിന്റെ പുഞ്ചിരിയെ തെരുവില്‍ തോക്കുകൊണ്ട് നിശബ്ദമാക്കുമ്പോള്‍ നിങ്ങളാണ് സാന്ത്വനത്തിന്റെ ശബ്ദം, നിങ്ങള്‍ വിവിധ നാടുകളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമാണ് വന്നത്. എന്നാല്‍ ഒരേ വിശ്വാസത്താന്‍ നിങ്ങള്‍ ഏകീകരിക്കപ്പെടുന്നുവെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























