രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉമര്‍ ഖാലിദിന്റേയും അനിബന്‍ ഭട്ടാചാര്യയുടേയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിന്റേയും അനിര്‍ബന്‍ ഭട്ടാചാര്യയുടേയും ജാമ്യാപേക്ഷയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വിധി പറയും. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു കാമ്പസില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ഇരുവര്‍ക്കും എതിരേയുള്ള കേസ്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ പിന്നീട് പോലീസിനു മുന്‍പാകെ ഫെബ്രുവരി 24ന് കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇരുവര്‍ക്കും ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പോലീസ് എതിര്‍ത്തിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























