Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ..വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ..ദശലക്ഷക്കണക്കിന് ഡോളറാണ് യു.എസ് പാകിസ്ഥാന് ആ സമയത്ത് നല്‍കിയിരുന്നത്..

25 OCTOBER 2025 04:47 PM IST
മലയാളി വാര്‍ത്ത

നിരന്തരം ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന പാകിസ്താനിലെ ചില ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിലായിരുന്നു എന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ. കോടിക്കണക്കിനു ഡോളർ നൽകിയതിനെ തുടർന്ന് പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫാണ് ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിനു നൽകിയതെന്ന് സിഐഎ ഉദ്യോഗസ്ഥനായിരുന്ന ജോൺ കിരിയാക്കോ അവകാശപ്പെട്ടത്.

പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വലിയ അഴിമതിക്കാരാണെന്നും ജോൺ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. മുഷറഫ് സർക്കാരുമായി യുഎസിനു നല്ല ബന്ധമായിരുന്നെന്നും ജോൺ പറയുന്നു. ‘‘പാക്കിസ്ഥാൻ സർക്കാരുമായുള്ള യുഎസിന്റെ ബന്ധം വളരെ മികച്ചതായിരുന്നു. ആ സമയത്ത് ജനറൽ പർവേസ് മുഷറഫായിരുന്നു ഭരണാധികാരി. സ്വേച്ഛാധിപതികളുമായി പ്രവർത്തിക്കാൻ യുഎസിന് ഇഷ്ടമാണ്. കാരണം, പൊതുജനാഭിപ്രായത്തെക്കുറിച്ച് വിഷമിക്കേണ്ട. മാധ്യമ വാർത്തകളും മുഖവിലയ്‌ക്കെടുക്കേണ്ട.

 

അതിനാൽ ഞങ്ങൾ മുഷറഫിനെ വിലയ്ക്ക് വാങ്ങി’’– ജോൺ കിരിയാക്കോ പറഞ്ഞു. മുഷഫറിന് യുഎസ് ദശലക്ഷക്കണക്കിനു ഡോളറുകൾ സാമ്പത്തിക സഹായം നൽകി. സൈനിക സഹായമായും വികസന പ്രവർത്തനത്തിനായും പണം കൈമാറി. ആഴ്ചയിൽ നിരവധി തവണ യുഎസ് ഉദ്യോഗസ്ഥർ മുഷറഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാൻ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയ വിവരം 2002ൽ ആണ് താൻ അറിഞ്ഞതെന്ന് ജോൺ പറയുന്നു. ഭീകരരുടെ കൈവശം ആണവായുധങ്ങൾ എത്തുമോ എന്ന് ഭയന്നായിരുന്നു നിയന്ത്രണം കൈമാറിയതെന്നും ജോൺ കിരിയാക്കോ അവകാശപ്പെട്ടു.

 

2008 ലെ മുംബൈ ആക്രമണം ഉൾപ്പെടെയുള്ള പിൽക്കാല വർഷങ്ങളെക്കുറിച്ച് പരാമർശിക്കവേ, പാകിസ്ഥാൻ പിന്തുണയുള്ള കശ്മീരി ഭീകര സംഘടനകളാണ് ഉത്തരവാദികളെന്ന് യുഎസ് ഇന്റലിജൻസ് ശരിയായി വിലയിരുത്തിയതായി കിരിയാക്കോ പറഞ്ഞു. പാകിസ്ഥാന്റെ ഇരട്ടത്താപ്പും ആഗോളതലത്തിലുള്ള നിഷ്‌ക്രിയത്വവുമാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യയിൽ ഭീകരവാദം നടത്തുകയായിരുന്നു,

ആരും അതിനെതിരെ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുമായുള്ള ഏത് പരമ്പരാഗത യുദ്ധത്തിലും പാകിസ്ഥാൻ പരാജയപ്പെടുമെന്ന് കിരിയാക്കോ മുന്നറിയിപ്പ് നൽകുകയും ഇസ്ലാമാബാദിനോട് ഏറ്റുമുട്ടൽ മനോഭാവം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആണവയുദ്ധത്തെ കുറിച്ചല്ല താൻ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരെ നിരന്തരം പ്രകോപിപ്പിക്കുന്നതിൽ ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends