ഡൽഹിയിലെ വായു ഗുണനിലവാരം വളരെ താഴ്ന്നനിലയിൽ....

ഡൽഹിയിലെ വായു ഗുണനിലവാരം "വളരെ മോശം" എന്ന വിഭാഗത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒക്ടോബറിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന ഗുണനിലവാര സൂചനയാണ്.
നഗരത്തിൽ പൊതുവെ വായു ഗുണനിലവാര സൂചിക (AQI) 324 ആയി രേഖപ്പെടുത്തി. ഒരു ദിവസം മുമ്പ് ഇത് 292 ആയിരുന്നു. രണ്ടു ദിവസമായി മോശം എന്ന നിലയിൽ നിന്നും ഇന്ന് വളരെ മോശം എന്ന നിലയിലേക്കെത്തി.
ഡൽഹിയിലെ ആനന്ദ് വിഹാറിൽ 429 എന്ന "ഗുരുതരമായ" ഗുണനിലവാര സൂചിക രേഖപ്പെടുത്തി. തൊട്ടുപിന്നാലെ വസീർപൂരിൽ 400 എന്ന നിലയിലും രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) ഡാറ്റ പ്രകാരം 28 നിരീക്ഷണ കേന്ദ്രങ്ങളിൽ 300 ന് മുകളിലുള്ള "വളരെ മോശം" എന്ന ഗുണനിലവാരമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























