Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു

27 OCTOBER 2025 09:34 PM IST
മലയാളി വാര്‍ത്ത

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും രണ്ട് സുഹൃത്തുക്കളും പിടിയില്‍. ഡല്‍ഹി തിമര്‍പൂര്‍ ഗാന്ധിവിഹാറിലെ ഫഌറ്റില്‍ ഒക്ടോബര്‍ ആറിനാണ് രാംകേശ് മീണ (32) എന്ന യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമരണമെന്ന് കരുതിയെങ്കിലും, കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. രാംകേശിന്റെ ലിവ്ഇന്‍ പങ്കാളി അമൃത ചൗഹാന്‍ (21), ഇവരുടെ മുന്‍ കാമുകന്‍ സുമിത് കശ്യപ്, സന്ദീപ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തീപിടിത്തത്തിന് തലേദിവസം മുഖംമറച്ച രണ്ട് പേര്‍ ഫഌറ്റിലെത്തുകയും, കുറച്ച് സമയത്തിന് ശേഷം അമൃത ചൗഹാനോടൊപ്പം ഇവര്‍ പുറത്തുപോവുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അമൃതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും സംഭവസമയത്ത് ഫഌറ്റിന് സമീപം സ്ഥിരീകരിച്ചതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ രാംകേശിനെ കൊലപ്പെടുത്തിയതാണെന്ന് അമൃത സമ്മതിച്ചു. രാംകേശ് തന്റെ സ്വകാര്യദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരുന്നതും, അത് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അമൃത മൊഴി നല്‍കി.

മേയ് മാസം മുതല്‍ രാംകേശും അമൃതയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയശേഷം രാംകേശ് യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. ഇത് നീക്കംചെയ്യാന്‍ രാംകേശ് തയ്യാറാകാതിരുന്നതോടെ അമൃത മുന്‍ കാമുകനായ സുമിത്തിനെ വിവരമറിയിക്കുകയും ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. ഒരു എല്‍പിജി വിതരണകേന്ദ്രത്തിലെ ജീവനക്കാരനായ സുമിത്തും, ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥിനിയായ അമൃതയും ചേര്‍ന്ന് കൃത്യം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പദ്ധതിയിട്ടു. ഇതിനായി സുഹൃത്ത് സന്ദീപ് കുമാറിനെയും ഒപ്പം കൂട്ടി.

ഒക്ടോബര്‍ അഞ്ചിന് രാത്രി ഫഌറ്റിലെത്തിയ സുമിതും സന്ദീപും ചേര്‍ന്ന് രാംകേശിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കത്തിക്കുന്നതിനായി എണ്ണ, നെയ്യ്, വൈന്‍ എന്നിവ ഒഴിച്ചു. അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് മുറിയില്‍ ഗ്യാസ് നിറഞ്ഞപ്പോള്‍ ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയ ശേഷം വാതില്‍ പൂട്ടി പ്രതികള്‍ രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വലിയ തീപിടിത്തമുണ്ടായത്. ഫഌറ്റില്‍നിന്ന് മടങ്ങുന്നതിന് മുന്‍പ് രാംകേശിന്റെ രണ്ട് ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കും പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഇവ പോലീസ് പ്രതികളില്‍നിന്ന് കണ്ടെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends