വെള്ളംകൊണ്ട് രാഷ്ട്രീയം കളിക്കരുതെന്ന് കേജരിവാള്‍

വെള്ളംകൊണ്ട് രാഷ്ട്രീയം കളിക്കരുതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിക്കുള്ള ജലവിതരണം ഹരിയാന സര്‍ക്കാര്‍ നിര്‍ത്തില്ലെന്നാണ് പ്രതീക്ഷയെന്നും കേജരിവാള്‍ പറഞ്ഞു. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ആളുകളെല്ലാം നമ്മുടെ ആളുകള്‍തന്നെയാണ്. എല്ലാവര്‍ക്കും വെള്ളം ലഭിക്കണം. ആരും ജലത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിക്കുള്ള ജലവിതരണം നിര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി കേജരിവാളിന് ഹരിയാന കൃഷി മന്ത്രി ഓം പ്രകാശ് ധാങ്കര്‍ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. സത്‌ലജ്-യമുന ലിങ്ക് കനാലിനെ കേജരിവാള്‍ എതിര്‍ത്തതാണ് ഹരിയാനയുടെ പ്രതിഷേധത്തിന് കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























