വിമുക്തഭടന്മാരെ സ്‌കൂളുകളില്‍ കായിക അധ്യാപകരായി നിയമിക്കുന്നു

സ്‌കൂളുകളില്‍ വിമുക്ത ഭടന്‍മാരെ കായിക അധ്യാപകരായി നിയമിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നടപടി. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനെന്ന പേരില്‍ വിമുക്തഭടന്‍മാരെ സ്‌കൂളുകളില്‍ തിരുകി കയറ്റുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.
വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളുകളിലെ കായിക പരിശീലകന്റെ (പി.ടി) തസ്തികയിലേക്കാണ് വിരമിച്ച സൈനികരെ നിയമിക്കുന്നത്. വിരമിച്ച ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരെയും മറ്റ് സൈനികരെയും നിയമിക്കാമുള്ള നിര്‍ദ്ദേശം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി മുന്നോട്ടുവെച്ചിട്ടുണ്ട്.
ആദ്യഘട്ടമെന്നോണം കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക. 17 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സൈനികര്‍, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ എന്നിവരില്‍ താല്‍പ്പര്യമുള്ളവരെ പി.ടി അധ്യാപകരായി നിയമിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























