10 ലക്ഷത്തിനുമേല്‍ നികുതി വരുമാനമുള്ളവര്‍ക്ക് എല്‍പിജി സബ്‌സിഡിയില്ല

ജനുവരി ഒന്നു മുതല്‍ സബ്‌സിഡി സിലിണ്ടര്‍ ബുക്കു ചെയ്യുന്നവര്‍ പത്തു ലക്ഷം രൂപയ്ക്കു മേല്‍ ടാക്‌സബിള്‍ ഇന്‍കം ഇല്ലെന്ന് സ്വയം സാക്ഷിപത്രം നല്‍കണം. പ്രതിവര്‍ഷം പത്തു ലക്ഷം രൂപയ്ക്കു മേല്‍ നികുതി വരുമാനമുള്ള, നികുതി ദായകര്‍ക്ക് ജനുവരി ഒന്നു മുതല്‍ എല്‍പിജി സബ്‌സിഡി നഷ്ടമാകും. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.
രാജ്യത്ത് 16.35 കോടി എല്‍പിജി ഉപയോക്താക്കളാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ പ്രചരണത്തെ തുടര്‍ന്ന് ഇതില്‍ 57. 5 ലക്ഷം പേര്‍ സബ്‌സിഡി സ്വയം വേണ്ടെന്നുവച്ചിരുന്നു. ഓരോ വര്‍ഷവും പാചക വാതക സബ്‌സിഡി നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് വന്‍ സാമ്ബത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.
ഇതു പരിഹരിക്കാന്‍ വേണ്ടിയാണ് സബ്‌സിഡി നല്‍കുന്നത് ആധാര്‍ കാര്‍ഡ് വഴിയാക്കാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്നു വന്ന ബിജെപി സര്‍ക്കാരും ഇതു പിന്തുടര്‍ന്നു. സബ്‌സിഡി ഇല്ലാതെ സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിവുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ വലിയ ബാധ്യത ഒഴിവാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























