മോഡി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷം മുന്‍പേ പ്രവചിച്ചത് സത്യമായി

നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്നു 450 വര്‍ഷം മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു. ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമസിന്റെ വാക്കുകളെ ഉദ്ധരിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.മധ്യവയസ്‌കനായ ഈ ഭരണാധികാരി ഇന്ത്യയില്‍ മാത്രമല്ല ലോകത്തിനാകെ സുവര്‍ണകാലഘട്ടം പ്രദാനം ചെയ്യും. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒരു ആഗോള ശക്തിയായി മാറും.
മാത്രമല്ല നിരവധി ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ തണലില്‍ കഴിയാനായി എത്തുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുള്ളതായി മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു. 2014 മുതല്‍ 2026 വരെ ഇന്ത്യയെ ഒരാള്‍ നയിക്കുമെന്നു ഫ്രഞ്ച് പ്രവാചകനായ നോസ്ട്രഡാമസ് എഴുതിയിരുന്നു. ആദ്യം ജനങ്ങള്‍ അയാളെ വെറുക്കും, പിന്നീട് വളരെയധികം ഇഷ്ടപ്പെടും. രാജ്യത്തിന്റെ ഗതിയെയും വിധിയെയും അയാള്‍ മാറ്റി മറിക്കും. 1555ല്‍ പ്രവചിക്കപ്പെട്ടതാണിതെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























