സുവര്‍ണ ക്ഷേത്രത്തിലും പരിസരത്തും സിനിമാ ഷൂട്ടിംഗ് നിരോധിച്ചു

സിക്കുകാരുടെ ആരാധന കേന്ദ്രമായ സുവര്‍ണ ക്ഷേത്രത്തിലും പരിസരത്തും സിനിമാ ഷൂട്ടിംഗ് നിരോധിച്ചു. ക്ഷേത്രത്തിന്റെ മേല്‍നോട്ടക്കാരായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) യാണ് ഷൂട്ടിംഗിന് നിരോധം ഏര്‍പ്പെടുത്തിയത്. സിനിമകള്‍ക്കു നിരോധം ഏര്‍പ്പെടുത്തിയെങ്കിലും മതപരമായ ഷൂട്ടിംഗുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും അനുമതി നല്‍കുമെന്ന് എസ്ജിപിസി പ്രസിഡന്റ് അവ്താര്‍ സിംഗ് മക്കാര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കുണ്്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ഷൂട്ടിംഗിന് നിരോധനം ഏര്‍പ്പെടുത്താന്‍ എസ്ജിപിസി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമീര്‍ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം രംഗ ദേ ബസന്തി, ഷാരൂഖ് ഖാന്റെ രബ്‌നേ ബനാ ദി ജോഡി എന്നിവയൊക്കെ സുവര്‍ണ ക്ഷേത്ര പരിസരത്ത് ചിത്രീകരിച്ചവയാണ്. പാക്കിസ്ഥാന്‍ തടവുകാരനായി പിടിച്ച ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെക്കുറിച്ചുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























